തയ്യാറാക്കാം കിടുക്കാച്ചി നെല്ലിക്ക അച്ചാര്‍

pickle8
pickle8

1.നല്ലെണ്ണ മൂന്നു വലിയ സ്പൂണ്‍
2.കടുക് ഒരു ചെറിയ സ്പൂണ്‍
പെരുംജീരകം ഒരു ചെറിയ സ്പൂണ്‍
കരിംജീരകം ഒരു ചെറിയ സ്പൂണ്‍
3.നെല്ലിക്ക കാല്‍ കിലോ, കഷണങ്ങളാക്കിയത്
4.മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍
മുളകുപൊടി ഒരു വലിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
മല്ലിപ്പൊടി രണ്ടു വലിയ സ്പൂണ്‍
5.ശര്‍ക്കര പൊടിച്ചത് ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
-പാനില്‍ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
-ഇതിലേക്കു നെല്ലിക്ക ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റണം.
-ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക.
-ഇതിലേക്ക് ശര്‍ക്കര പൊടിച്ചതും ചേര്‍ത്തിളക്കി വാങ്ങുക.

Tags