നെല്ലിക്ക ഇങ്ങനെ കഴിച്ചു നോക്കൂ...

nellikkalehyam
nellikkalehyam

ചേരുവകൾ

നെല്ലിക്ക
വെള്ളം
ശർക്കര
ഉപ്പ്
ഏലയ്ക്കപ്പൊടി
ഉണക്കമുന്തിരി
തേൻ

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് 250 ഗ്രാം നെല്ലിക്ക പൊടിയായി അരിഞ്ഞത് അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത് ചേർക്കാം. ഇതിലേയ്ക്ക് കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് അടച്ചു വെച്ച് കുറഞ്ഞ തീയിൽ വേവിക്കാം. ഇതേ സമയം മറ്റൊരു പാനിൽ 150 ഗ്രാം ശർക്കര പൊടിച്ചതെടുത്ത് ഇതിലേയ്ക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് അലിയിച്ചെടുക്കാം. തയ്യാറാക്കിയ ശർക്കര ലായനി നെല്ലിക്കയിലേയ്ക്ക് ചേർത്തിളക്കാം. വെള്ളം വറ്റിയതിന് ശേഷം ഇതിലേയ്ക്ക് അര ടേബിൾസ്പൂൺ ഏലയ്ക്ക പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, രണ്ട് ടേബിൾസ്പൂൺ ഉണക്കമുന്തിരി എന്നിവ ചേർത്തിളക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി മൂന്ന് ടേബിൾസ്പൂൺ തേൻ കൂടി ചേർത്തിളക്കി ആവശ്യാനുസരണം കഴിക്കാം.

tRootC1469263">

Tags