വീട്ടിൽ തയ്യാറാക്കാം ഗോബി മഞ്ചൂരിയൻ

gobi

വേണ്ട ചേരുവകൾ...

കോളിഫ്ലവർ                       ഒരു കിലോ
വെള്ളം                              വേവിക്കാൻ ആവശ്യത്തിന്
മഞ്ഞൾ പൊടി                    ഒരു സ്പൂൺ
മുളക് പൊടി                        2 സ്പൂൺ
തക്കാളി സോസ്                 5 സ്പൂൺ
സോയ സോസ്                  2 സ്പൂൺ
മൈദ                                 4 സ്പൂൺ
കോൺ ഫ്ലവർ                     2 സ്പൂൺ
ഉപ്പ്                                   ആവശ്യത്തിന്
സവാള                                   2 എണ്ണം
ക്യാപ്‌സികം                           ഒരെണ്ണം
സ്പ്രിംഗ് ഓണിയൻ             1 സ്പൂൺ 
വെളുത്തുള്ളി                      2 സ്പൂൺ
റെഡ് ചില്ലി പേസ്റ്റ്                2 സ്പൂൺ
കാശ്മീരി ചില്ലി                   2 സ്പൂൺ
ഓയിൽ                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യമായി നന്നായി തിളച്ച വെള്ളത്തിൽ കോളിഫ്ലവർ ചെറുതായി അരിഞ്ഞത്, ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് ഒരു മിനുട്ട് വേവിക്കുക. ( ഉള്ളിൽ പുഴു ഉണ്ടെങ്കിൽ അത് പോകാനും, കൂടാതെ നന്നായി ക്ലീൻ ആകാനും ആണ് ). അതിനു ശേഷം നന്നായി കഴുകി മാറ്റി വയ്ക്കുക. ഒരു പാത്രത്തിലേക്കു മൈദ, കോൺഫ്ലവർ, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മാവ് കുഴച്ചു അതിലേക്കു കോളിഫ്ലവർ നന്നായി മിക്സ്‌ ചെയ്തു യോജിപ്പിച്ചു ഒരു മണിക്കൂർ വയ്ക്കുക.ഒരു മണിക്കൂർ കഴിഞ്ഞു  ഒരു ചീന ചട്ടി വച്ചു എണ്ണ ചൂടാകുമ്പോൾ അതിലേക്ക്‌  കോളിഫ്ലവർ നന്നായി വറുത്തു മാറ്റി വയ്ക്കുക. വറുത്ത എണ്ണയിൽ നിന്നും 3 സ്പൂൺ മറ്റൊരു ചീന ചട്ടിയിൽ മാറ്റി, ചൂടാകുമ്പോൾ  വെളുത്തുള്ളി അരിഞ്ഞതും, സവാളയും, ചില്ലി പേസ്റ്റും, ടൊമാറ്റോ സോസും ചേർത്ത് നന്നായി വഴറ്റുക. കോൺഫ്ളർ വെള്ളത്തിൽ കലക്കി ഇതിൽ ഒഴിച്ച് മുളക് പൊടിയും, കാശ്മീരി ചില്ലിയും ചേർത്ത് മിക്സ്‌ ചെയ്യുക. വറുത്തു വച്ച കോളിഫ്ലവർ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു അതിലേക്ക് അരിഞ്ഞു വച്ചിട്ടുള്ള ക്യാപ്‌സികം പിന്നെ സ്പ്രിംഗ് ഓണിയൻ കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു യോജിപ്പിച്ചു ഗോബി മഞ്ചൂരിയൻ ഉപയോഗിക്കാവുന്നതാണ്.

Share this story