ഞായറാഴ്ചത്തെ ഉച്ചഭക്ഷണം അടിപൊളിയാക്കാൻ ഇതാ ഒരു വെറൈറ്റി നോർത്ത് ഇന്ത്യൻ സ്റ്റൈൽ മട്ടൻ കറി!

Goan Mutton Curry


ചേരുവകൾ

    മട്ടൻ – 500 ഗ്രാം

    സവാള – 2 എണ്ണം, അരിഞ്ഞത്

    തക്കാളി – 1 എണ്ണം

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിൾസ്പൂൺ

    പച്ചമുളക് – 2 എണ്ണം

    തേങ്ങ ചിരകിയത് – ½ കപ്പ്

    മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ

    കറിവേപ്പില – 1 തണ്ട്

    മല്ലിയില – അല്പം

മസാലയ്ക്ക്

    വറ്റൽമുളക് – 5–6 എണ്ണം

    മല്ലിവിത്ത് – 2 ടേബിൾസ്പൂൺ

    ജീരകം – 1 ടീസ്പൂൺ

    കുരുമുളക് – 1 ടീസ്പൂൺ

    പെരുംജീരകം – ½ ടീസ്പൂൺ

    ഗ്രാമ്പൂ – 3 എണ്ണം

    കറുവപ്പട്ട – 1 ചെറിയ കഷണം

    ഏലക്ക – 2 എണ്ണം

തയ്യാറാക്കുന്ന വിധം

    മട്ടനിൽ മഞ്ഞൾപ്പൊടിയും ഉപ്പും 1 ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് 20–30 മിനിറ്റ് മാറ്റിവയ്ക്കുക.

    മസാല ചേരുവകൾ ചെറിയ തീയിൽ നല്ല മണം വരുന്നതുവരെ വറുത്തെടുക്കുക.

    അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.

    തണുത്ത ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

    കുക്കറിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.

    ബാക്കിയുള്ള ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് വഴറ്റുക.

    തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വേവിക്കുക.

    മട്ടൻ ചേർത്ത് 5–7 മിനിറ്റ് മസാലയിൽ നന്നായി റോസ്റ്റ് ചെയ്യുക.

    അരച്ച മസാലയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കർ അടച്ച് 4–5 വിസിൽ വേവിക്കുക. മട്ടന്റെ കഷ്ണത്തിന്റെ വലുപ്പമനുസരിച്ച് സമയം ക്രമീകരിക്കാം.

    പ്രഷർ പോയ ശേഷം കറി തുറന്ന് 5–10 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ക്രമീകരിക്കുക.

    അവസാനം മല്ലിയില വിതറി തീ ഓഫ് ചെയ്യുക..ഗോവൻ മട്ടൻകറി റെഡി.

Tags