എന്നാ ​ഗ്ലാമറാന്നേ !!! താടിയെടുത്ത് കലക്കൻ ലുക്കിൽ ലാലേട്ടൻ

Oh, how glamorous!!! Lalettan looks handsome with a beard

സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരിക്കുന്നത് ഒരു ചിത്രമാണ്. സാക്ഷാൽ മോഹൻലാൽ പങ്കുവെച്ച ചിത്രം. ഇതിലെന്താണിത്ര അത്ഭുതമെന്ന് ചിന്തിക്കുന്നുണ്ടോ ?താടി  പൂർണമായും കളഞ്ഞ് കട്ടി മീശ വച്ചുള്ളതാണ് ലാലേട്ടന്റെ പുതിയ ലുക്ക്. താടിയെടുത്ത് താരം കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റുകള്‍.

tRootC1469263">

താരത്തിന്റെ വരാൻ പോകുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് പുത്തന്‍ ലുക്കെന്നാണ് വിവരം. തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം ഈ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ 366-ാം ചിത്രം കൂടിയാകുമിത്.

ഏതായാലും മോഹൻലാലിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയ കീ‍ഴടക്കി കളഞ്ഞു. ‘ചുമ്മാ’ എന്ന് കുറിച്ചാണ് താരം ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിലേറെ ലൈക്കുകളാണ് ചിത്രം ഇതിനോടകം നേടിയത്. സിനിമാ താരങ്ങളടക്കം നിരവധിപേരാണ് കമന്റ് ബോക്സിലേക്ക് ഒ‍ഴുകിയെത്തുന്നത്. ‘ചുമ്മാ തീ, ലാലേട്ടൻ സീൻ തൂക്കി, കൊമ്പൻ ഇറങ്ങി, മോഹൻലാൽ തുടരും’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. പുത്തൻ ലുക്കിൽ മോഹൻലാലും കൂട്ടരും തിയേറ്റർ കീ‍ഴടക്കാൻ വരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

Tags