കേരള സ്പെഷ്യല്‍ ഇഞ്ചിക്കറി തയ്യാറാക്കിയാലോ ?
ചേരുവകള്‍
ഇഞ്ചി ചെറുതായി നുറുക്കിയത് - 1 കപ്പ്
ചെറിയ ഉള്ളി ചെറുതായി നുറുക്കിയത് - ½ കപ്പ്
പച്ചമുളക് ചെറുതായി നുറുക്കിയത് - 4 എണ്ണം
മുളക് പൊടി - 1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - ¼ ടീ സ്പൂണ്‍
മല്ലിപൊടി - 1 ടീ സ്പൂണ്‍
ശര്‍ക്കര- 1 കഷ്ണം
കടുക് - ¼ ടീ സ്പൂണ്‍
വറ്റല്‍ മുളക്- 4 എണ്ണം
പുളി - നാരങ്ങാ വലുപ്പത്തില്‍
കായം- 1 ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ (നല്ലെണ്ണ) - ¼ കപ്പ്
വിനിഗരി - 2 ടീ സ്പൂണ്‍
കറിവേപ്പില - കുറച്ച്
തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടിയില് നല്ലെണ്ണ ഒഴിച്ച് ഇഞ്ചി, ഉള്ളി, പച്ചമുളക് ഇവ വറുത്തെടുക്കുക. തണുത്തശേഷം മിക്സിയില്‍ ചെറുതായി അരച്ചെടുക്കുക. ബാക്കി എണ്ണയില്‍ കുടുക് താളിച്ച് വറ്റല്‍മുളക് കറിവേപ്പില ഇവ ചേര്‍ക്കുക. വിനീഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ കലക്കി പുളി, 1 ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് പിഴിഞ്ഞെടുത്ത മിശ്രിതംചീനിച്ചട്ടിയില്‍ ഒഴിക്കുക. നല്ലപോലെ തിളപ്പിച്ച് ചെറുതായി കുറുക്കി, ആവശ്യത്തിന് ഉപ്പ്, ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് വാങ്ങുക.