ഹോട്ടൽ സ്റ്റൈലിൽ നല്ല മൊരിഞ്ഞ ക്രിസ്പി നെയ് റോസ്റ്റ് വീട്ടിൽ ഉണ്ടാക്കാം
ദോശയ്ക്ക് മാവ് തയ്യാറാക്കുക
പ്രധാന ടിപ് : അരിയും ഉഴുന്നും എടുക്കുമ്പോൾ സാധാരണ ചേർക്കുന്നതിനേക്കാൾ ഉഴുന്ന് കാൽ കപ്പോളം കൂടുതൽ ചേർത്ത് നോക്കുക. നെയ് റോസ്റ്റ് നല്ല ക്രിസ്‌പി ആയി കിട്ടും.
പാൻ/ദോശക്കല്ല് ചൂടാക്കി നല്ലത് പോലെ എണ്ണമയം പുരട്ടി മയപ്പെടുത്തുക. ചൂടായോ എന്നറിയാൻ കല്ലിലേക്ക് ഇത്തിരി വെള്ളം തളിച്ച് നോക്കുമ്പോൾ ശീ... ശീ എന്നൊരു ശബ്ദം കേൾക്കാം. കല്ല് റെഡി ആയി എന്നർത്ഥം, ഇനി മാവ് ഒഴിയ്ക്കാം.
രണ്ടു തവി മാവ് കല്ലിന്റെ നടുക്ക് ഒഴിച്ച് വട്ടത്തിൽ വലുതായി കട്ടി കുറച്ചു പരത്തുക. മീഡിയം തീയിൽ വെയ്ക്കുക. ഇനി ഒരു സ്‌പൂൺ നെയ്യ് ദോശയുടെ മുകളിലായി തൂകി കൊടുക്കുക. ദോശയുടെ അടി ഭാഗം നല്ലത് പോലെ മൊരിഞ്ഞു വരുന്നത് മുകളിലൂടെ തന്നെ കാണാൻ കഴിയും. നല്ലത് പോലെ മൊരിഞ്ഞാൽ ചട്ടുകം ഉപയോഗിച്ച് ദോശയുടെ ഒരു വശത്ത് നിന്നും നടുക്ക് വരെ മുറിച്ചിട്ട് ആ വശം അകതോട്ടു ചുരുട്ടി വെച്ച് കോൺ ഷേയ്പ്പിൽ എടുക്കാം. അല്ലെങ്കിൽ ചട്ടുകം ഉപയോഗിച്ച് മടക്കിയോ ചുരുട്ടിയോ എടുത്തു ചൂടോടെ സെർവ് ചെയ്യുക. നെയ് റോസ്റ്റ് മാത്രമോ ചമ്മന്തി കൂട്ടിയോ കഴിയ്ക്കാം.
.jpg)

