കടലമാവ് കൊണ്ട് ഇത്രയും രുചിയുള്ള കറി ഉണ്ടാക്കാമോ!
ചേരുവകൾ
ഗട്ടേ തയ്യാറാക്കാൻ:
കടലമാവ് – 1 കപ്പ്
മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
അയമോദകം – ¼ ടീസ്പൂൺ
തൈര് – 2 ടേബിൾസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഗ്രേവിക്ക്:
സവാള – 1
തക്കാളി – 2
തൈര് – ½ കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
ഗട്ടേ കി സബ്ജി തയ്യാറാക്കുന്ന വിധം
കടലമാവിൽ മസാലകളും തൈരും എണ്ണയും ചേർത്ത് മാവ് കുഴയ്ക്കുക.
നീളത്തിൽ ഉരുട്ടിയെടുത്ത് തിളച്ച വെള്ളത്തിൽ 10–12 മിനിറ്റ് വേവിക്കുക.
തണുത്തശേഷം ചെറിയ കഷ്ണങ്ങളായി മുറിക്കുക.
ചട്ടിയിൽ നെയ്യ് ചൂടാക്കി ജീരകം, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക.
തക്കാളിയും മസാലപ്പൊടികളും ചേർത്ത് വഴറ്റുക.
തീ കുറച്ച് തൈര് ചേർത്ത് ഇളക്കുക.
ഗട്ടേ കഷ്ണങ്ങൾ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് 5–7 മിനിറ്റ് തിളപ്പിക്കുക.
മല്ലിയില ചേർത്ത് വിളമ്പാം.
.jpg)

