വെളുത്തുള്ളി അച്ചാർ
1. വെളുത്തുള്ളി വൃത്തിയാക്കിയത് – കാൽ കിലോ
2. എള്ളെണ്ണ – കാൽ കപ്പ്
3. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
ഉലുവയും കടുകും വറുത്തു പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
4. വിനാഗിരി – ഒരു കപ്പ്, തിളപ്പിച്ചാറിയത്
5. കായംപൊടി വറുത്തത് – അര ചെറിയ സ്പൂൺ
tRootC1469263">പാകം ചെയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്തു വഴറ്റി വെന്തു പോകാതെ മാറ്റി വയ്ക്കുക.
∙ ബാക്കി എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേ ർത്തിളക്കി മൂപ്പിക്കുക. ഇതിൽ തിളപ്പിച്ചാറിയ വിനാഗിരിയും ഉപ്പും ചേർത്തു തിളപ്പിക്കണം.
∙ എണ്ണ തെളിയുമ്പോൾ വെളുത്തുള്ളിയും കാ യംപൊടിയും ചേർത്തു വാങ്ങുക.
∙ ഇതു വായു കടക്കാത്ത കുപ്പിയിൽ വായ്ഭാഗ ത്തു നിന്നും ഒരിഞ്ചു താഴെ വരും വരെ ഇട ണം. ഇടയിൽ വിടവുണ്ടാകാതെ നിറച്ചിടണം.
∙ അച്ചാറിന്റെ മുകളിൽ എണ്ണ തെളിഞ്ഞു നി ൽപ്പില്ലെങ്കിൽ തിളപ്പിച്ചാറിയ എണ്ണ മീതെ ഒ ഴിച്ചാലും മതി.
.jpg)


