വെളുത്തുള്ളി അച്ചാർ തയ്യാറാക്കാം

google news
garlic pickle

  ചേരുവകൾ  

വെള്ളുതുള്ളി -150gm
    ഇഞ്ചി അരിഞത് - 2 റ്റീസ്പൂൺ
    മുളക് പൊടി - 3 റ്റെബിൾ സ്പൂൺ(എരിവു വേണ്ടതിനു അനുസരിച്ച് ക്രമീകരിക്കാം)
    കാശ്മീരി മുളക് പൊടി-1 റ്റീസ്പൂൺ
    മഞൾ പൊടി -1/2 റ്റീസ്പൂൺ
    ഉലുവ പൊടി - 1/2 റ്റീസ്പൂൺ
    കായ പൊടി -1/2 റ്റീസ്പൂൺ
    വിനാഗിരി -2 -3 റ്റീസ്പൂൺ
    ഉപ്പ്,നല്ലെണ്ണ ,കടുക്-പാകത്തിനു

വെള്ളുതുള്ളി തൊലി കളഞു വൃത്തിയാക്കി വലിയവ മാത്രം വേണെൽ ഒന്ന് നെടുകെ കീറി വക്കാം.അല്ലാത്തവ മുഴുവനെ എടുക്കാം.


പാൻ ചൂടാക്കി മുളക്പൊടി,മഞൾ പൊടി,കായ പൊടി,ഉലുവാപൊടി ഇവ ഒന്ന് ചെറുതായി (എണ്ണ ഒഴിക്കണ്ട) പച്ചമണം മാറുന്ന വരെ മൂപ്പിക്കുക.കരിയാതെ ശ്രദ്ധിക്കണം.അധികം നിറം മാറാതെയും നോക്കണം.ഇത് മാറ്റി വക്കുക.


പാൻ അടുപ്പത്ത് വച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പൊൾ ( എണ്ണ അച്ചാറിനു സാധാരണെക്കാളും കൂടുതൽ എടുക്കണം) കടുക് പൊട്ടിച്ച് ഇഞ്ചി ചേർത്ത് വഴറ്റുക.


ശെഷം വൃത്തിയാക്കി വച്ചിരിക്കുന്ന വെള്ളുതുള്ളി ചേർത്ത് ,പാകത്തിനു ഉപ്പും ചേർത്ത് വഴറ്റുക


വെള്ളുതുള്ളി ,അച്ചാറിനു ഒരു പാട് വേവണ്ട.കുറച്ച് ജ്യൂസി ആയി തന്നെ ഇരിക്കണം


വെള്ളുതുള്ളി കുറച്ച് വഴന്റ് കഴിയുമ്പോൾ മൂപ്പിച്ച് വച്ചിരിക്കുന്ന പൊടികൾ ചേർത്ത് ഇളക്കുക


പൊടികളു നന്നായി വെള്ളുതുള്ളി ലു പിരണ്ട് ഇരിക്കണം.ഇനി 1/4 -1/2 കപ്പ് തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇളക്കാം.ചാറു കൂടുതൽ വേണെൽ വെള്ളം കൂടുതൽ ചേർക്കാം.


അച്ചാറു നന്നായി തിളച്ച് എണ്ണ തെളിയുമ്പോൾ വിനാഗിരി കൂടെ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം


ചൂടാറിയ ശെഷം വായു കടക്കാതെ കുപ്പിയിലാക്കി കുറച്ച് നല്ലെണ്ണ മെലെ ഒഴിച്ച് കുപ്പി നല്ലപൊലെ അടച്ച് സൂക്ഷിച്ച് 1 ആഴ്ച്ചക്കു ശെഷം ഉപയോഗിക്കാം അതാവും കൂടുതൽ രുചികരം. ഉടൻ ഉപയോഗിക്കണമെങ്കിൽ അതും ആവാം. 

Tags