വെളുത്തുള്ളിയുടെ സുഗന്ധവും മസാലയുടെ രുചിയും ചേരുന്ന ഗാർലിക് ചിക്കൻ!
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
വെളുത്തുള്ളി – 15 അല്ലി (പൊടിയായി അരിഞ്ഞത്)
സവാള – 2 എണ്ണം (അരിഞ്ഞത്)
ടൊമാറ്റോ കെച്ചപ്പ് – 3 ടീസ്പൂൺ
റെഡ് ചില്ലി പേസ്റ്റ് – 3 ടീസ്പൂൺ
ഗാർലിക് പൗഡർ (വെളുത്തുള്ളി പൊടി) – 1/2 ടീസ്പൂൺ
ചിക്കൻ സ്റ്റോക്ക് – 1/4 കപ്പ് + 1/4 കപ്പ് (കോൺഫ്ളോർ കലക്കാൻ)
കോൺഫ്ളോർ – 2 ടീസ്പൂൺ
സ്പ്രിങ് ഒനിയൻ (ഉള്ളിയില) – ആവശ്യത്തിന് (അരിഞ്ഞത്)
വെളിച്ചെണ്ണ / ഓയിൽ – 2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: വെളുത്തുള്ളിയും ചിക്കനും വഴറ്റൽ
ഒരു പാനിൽ 2 ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായതിനു ശേഷം പൊടിയായി അരിഞ്ഞു വെച്ച 15 വെളുത്തുള്ളി അല്ലി ചേർത്ത് ലൈറ്റ് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക.
ഇതിലേക്ക് അരിഞ്ഞു വെച്ച സവാളയും 500 ഗ്രാം ചിക്കനും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
ഇത് 3 മിനിറ്റ് അടച്ചു വെച്ച് വഴറ്റുക.
സ്റ്റെപ്പ് 2: സോസും സ്റ്റോക്കും ചേർത്ത് വേവിക്കൽ
5. 3 മിനിറ്റിനു ശേഷം ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ്, റെഡ് ചില്ലി പേസ്റ്റ്, ഗാർലിക് പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
6. 5 മിനിറ്റിനു ശേഷം ഇതിലേക്ക് 1/4 കപ്പ് ചിക്കൻ സ്റ്റോക്ക് ഒഴിച്ച് പാത്രം മൂടിവെച്ച് ചിക്കൻ വേവിച്ചെടുക്കുക.
സ്റ്റെപ്പ് 3: ഗ്രേവി കുറുകൽ
7. ചിക്കൻ വെന്തു വരുമ്പോൾ, മാറ്റി വെച്ചിരിക്കുന്ന 1/4 കപ്പ് ചിക്കൻ സ്റ്റോക്കിൽ 2 ടീസ്പൂൺ കോൺഫ്ളോർ കട്ടകളില്ലാതെ കലക്കി ഇതിലേക്ക് ഒഴിക്കുക.
8. ഇത് ചേർത്ത് ഏകദേശം 2 മിനിറ്റ് നന്നായി ഇളക്കി ഗ്രേവി കുറുകി വരുമ്പോൾ അരിഞ്ഞു വെച്ച സ്പ്രിങ് ഒനിയൻ കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.
ചൂടോടെ കഴിക്കാൻ അടിപൊളി രുചിയിലുള്ള ഗാർലിക് ചിക്കൻ തയ്യാർ!
.jpg)

