ഗാർലിക് ചിക്കൻ, കൊതിയൂറും രുചിയിൽ വീട്ടിലൊരുക്കാം ...

garlicchicken
garlicchicken

ചേരുവകള്‍

ചിക്കന്‍ -500 ഗ്രാം

വെളുത്തുള്ളി അരിഞ്ഞത് – 2 1/2 ടേബിള്‍ സ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1/2 ടീസ്പൂണ്‍

കുരുമുളക് പൊടിച്ചത്- 1/2 ടീസ്പൂണ്‍

വിനാഗിരി – 1 1/2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

കോണ്‍ഫ്‌ലോര്‍ – 2 ടേബിള്‍ സ്പൂണ്‍

മൈദ – 1 ടേബിള്‍ സ്പൂണ്‍

കാപ്‌സിക്കം അരിഞ്ഞത് – 2 എണ്ണം

കാരറ്റ് അരിഞ്ഞത് – 2 എണ്ണം

സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് – 1/4 കപ്പ്

ടൊമാറ്റോ സോസ് – 3 ടേബിള്‍ സ്പൂണ്‍

സോയ സോസ് – 1 1/2 ടീസ്പൂണ്‍

കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂണ്‍

എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചിക്കന്‍ കഷ്ണങ്ങളിലേക്ക് അര ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ആവശ്യത്തിന് ഉപ്പ്, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ വിനാഗിരി എന്നിവ ചേര്‍ത്തു നന്നായൊന്ന് തിരുമ്മി യോജിപ്പിക്കുക

അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവറും ഒരു ടേബിള്‍ സ്പൂണ്‍ മൈദയും ചേര്‍ത്തു നന്നായി കോട്ട് ചെയ്‌തെടുക്കാം.

ഒരു ഫ്രൈയിങ് പാന്‍ അടുപ്പത്ത് വച്ച് ആവശ്യത്തിനു എണ്ണയൊഴിച്ച് ചിക്കന്‍ നന്നായി ഫ്രൈ ചെയ്‌തെടുക്കാം.

ചിക്കന്‍ ഫ്രൈ ചെയ്‌തെടുത്ത എണ്ണയിലേക്കു തന്നെ അരിഞ്ഞെടുത്തിരിക്കുന്ന വെളുത്തുള്ളി രണ്ട് ടേബിള്‍ സ്പൂണ്‍ ഇട്ടുകൊടുക്കാം.

ഇതിലേക്ക് സ്പ്രിങ് ഒണിയന്‍ വെളുത്ത ഭാഗം അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍ കൂടി ഇട്ടു കൊടുക്കാം.

ഇനി ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ടൊമാറ്റോ സോസ്, സോയാസോസ്, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായൊന്ന് ഇളക്കി കൊടുക്കാം.

ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലോര്‍ ഒരു കപ്പ് വെള്ളത്തില്‍ നന്നായി യോജിപ്പിച്ച് നന്നായി ഇളക്കി കൊടുക്കാം.

ഒരു വിധം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്‌സിക്കം, കാരറ്റ് എന്നിവ ചേര്‍ത്ത് ഇളക്കി കൊടുക്കാം.

ഇതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ഇട്ടുകൊടുത്ത ശേഷം എല്ലാംകൂടി നന്നായി ഒന്ന് ഇളക്കി അടച്ചുവയ്ക്കുക.

Tags