നല്ല അസ്സൽ നെയ്മണമുള്ള പരമ്പരാഗത ഗജർ കാ ഹൽവ ഇനി വീട്ടിൽ!

Gajar ka Halwa

ചേരുവകൾ

    ചുവന്ന കാരറ്റ് – ½ കിലോ

    പാൽ – ½ ലിറ്റർ

    പഞ്ചസാര – ¾ കപ്പ്

    നെയ്യ് – 4 ടേബിൾ സ്പൂൺ

    ഖോയ – 100 ഗ്രാം (ലഭ്യമെങ്കിൽ)

    ഏലക്കപ്പൊടി – ½ ടീസ്പൂൺ

    കശുവണ്ടി – 10 എണ്ണം

    ബദാം – 10 എണ്ണം

    ഉണക്കമുന്തിരി – കുറച്ച്

തയ്യാറാക്കുന്ന വിധം

    കാരറ്റ് കഴുകി തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക.

    ഒരു പാനിൽ കാരറ്റും പാലും ചേർത്ത് വേവിക്കുക.

    പാൽ മുഴുവനായും വറ്റി കാരറ്റ് മൃദുവാകുന്നതുവരെ ഇടയ്ക്കിടെ ഇളക്കുക.

    ഇതിലേക്ക് പഞ്ചസാര ചേർത്ത് വീണ്ടും വേവിക്കുക.

    നെയ്യ് കുറേശ്ശെ ചേർത്ത് മിശ്രിതം പാനിൽ നിന്ന് വിട്ടുവരുന്നതുവരെ വഴറ്റുക.

    ഖോയ ചേർത്ത് നന്നായി ഇളക്കുക.

    മറ്റൊരു പാനിൽ നെയ്യിൽ കശുവണ്ടിയും ബദാമും ഉണക്കമുന്തിരിയും വറുത്തെടുക്കുക.

    ഇവയും ഏലക്കപ്പൊടിയും ഹൽവയിൽ ചേർത്ത് ചൂടോടെ വിളമ്പുക.

Tags