ഈ മസാലക്കൂട്ടില്‍ ഒന്ന് മീന്‍ വറുത്തെടുക്കൂ…
മീന്‍ വറുത്തത് ഇഷ്ടമല്ലാത്തവരായി ആരു ഉണ്ടാവില്ല. എന്നാല്‍ നല്ലൊരു മീന്‍ വിഭവം തയ്യാറാക്കുന്നതിന് അതിന്റേതായ പ്രത്യേക പാചകരീതികള്‍ ആവശ്യമാണ്.ഏത് മീന്‍ വറുത്തതിനും രുചി നല്‍കുന്നത് അതില്‍ ചേര്‍ക്കുന്ന ചേരുവകളാണ്. ക്രിസ്പ്പിയും രുചികരവുമായ ഈ മസാലക്കൂട്ടില്‍ ഇനി മീന്‍ വറുത്തെടുക്കൂ.
tRootC1469263">
ആവശ്യമായ വസ്തുക്കള്‍
അയല ( നിങ്ങള്‍ക്ക് ഇഷ്ടമുളള എന്ത് മീനും എടുക്കാം, വെളുത്തുള്ളി ,കുരുമുളക് , ഇഞ്ചി പച്ചമുളക്, നെല്ലിക്ക , കറിവേപ്പില, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്
തയ്യാറാക്കുന്ന വിധം
അയല നന്നായി കഴുകി വൃത്തിയാക്കിയശേഷം വരഞ്ഞു മാറ്റിവെക്കുക. ഈ സമയം രണ്ട് നെല്ലിക്കയും ഇഞ്ചി, വെളുത്തുള്ളി കുരുമുളക്, രണ്ടു പച്ചമുളക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുറച്ചു മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ട് അല്‍പസമയം മാറ്റി വെക്കുക.
ശേഷം നേരത്തെ വൃത്തിയാക്കി മാറ്റി വെച്ചിരിക്കുന്ന അയലയിലേക്ക് ഈ മസാല പുരട്ടി പത്തു മിനിറ്റു വെയ്ക്കാം. തുടര്‍ന്ന് പാന്‍ ചൂടാക്കി എണ്ണയൊഴിക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ഓരോന്നായി വറുത്തെടുക്കാം. രുചികരമായ ഫിഷ് ഫ്രൈ റെഡി.
.jpg)


