കുട്ടികൾക്ക് ഇഷ്ടമാകും ഈ ഫ്രൂട്ട് സാലഡ്

dragon fruit salad
dragon fruit salad

ചേരുവകൾ 

ഡ്രാഗൺ ഫ്രൂട്ട് - 2 

പാല് - ഒരു ലിറ്റർ

കോൺഫ്ലവർ - ആറ് ടേബിൾ സ്പൂൺ

ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ

തയാറാക്കുന്ന വിധം

ഡ്രാഗൺ ഫ്രൂട്ട് ചെറുതാക്കി നുറുക്കി മാറ്റി വയ്ക്കുക. 

ഒരു ലിറ്റർ പാൽ എടുത്തതിനുശേഷം അതിൽ നിന്ന് കുറച്ചു പാലെടുത്ത് ആറ് ടേബിൾസ്പൂൺ കോൺഫ്ലവർ മിക്സ് ചെയ്ത് സൈഡിലേക്ക് മാറ്റി വയ്ക്കുക. ബാക്കി പാൽ തിളപ്പിക്കാൻ വയ്ക്കാം, ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

tRootC1469263">

നന്നായി ചൂടായി വരുമ്പോൾ നമ്മൾ നേരത്തെ മിക്സ് ചെയ്തു വെച്ച കോൺഫ്ലവർ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ശേഷം നന്നായി തിളയ്ക്കുമ്പോൾ ഇത് ഓഫ് ചെയ്യാം. ഓഫ് ചെയ്തതിനുശേഷം ഡ്രാഗൺ ഫ്രൂട്ട് ഉടച്ചതും ചേർത്ത് നന്നായി ഇളക്കുക. മൂന്ന് മണിക്കൂർ തണുത്തതിനുശേഷം വിളമ്പാം.

Tags