ദഹനം മുതൽ രോഗപ്രതിരോധശേഷി വരെ: ഇഞ്ചിച്ചായയുടെ ഗുണങ്ങൾ
ആന്റി ഓക്സിഡന്റുകളും വിറ്റാമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ദിവസേനെയുള്ള ഡയറ്റില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇഞ്ചിച്ചായ ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണ്.
ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ നല്ലതാണ്. ഇത് രാവിലെ വയറിനുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.
മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇഞ്ചി ചായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു.
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇഞ്ചിച്ചായ സഹായിക്കുന്നു. മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും ഇഞ്ചിച്ചായക്ക് കഴിയും. മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്ട്രോങ് ആക്കാനും ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണ്. എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം.
തെളിഞ്ഞ ശ്വാസത്തിന് ഇഞ്ചി ചായ സ്ഥിരമാക്കാം. വായ്നാറ്റവും അതുപോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചി ചായയ്ക്ക് കഴിയും.
തടി കുറയ്ക്കുന്ന കാര്യത്തിലും ഇഞ്ചിച്ചായയ്ക്ക് പ്രത്യേക പങ്കാണുള്ളത്. അമിത വിശപ്പിനെ കുറയ്ക്കുകയും ദഹനപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. അള്‍ഷിമേഴ്സ് പ്രതിരോധിക്കാനും ഇഞ്ചിചായ നല്ലതാണ്.
ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കും.
ചേരുവകള്‍
വെള്ളം - മൂന്ന് കപ്പ്
ഇഞ്ചി - ചെറിയ രണ്ട് കഷണം
കുരുമുളക് - ആറെണ്ണം
ഗ്രാമ്പൂ - അഞ്ചെണ്ണം
ഏലക്കാ - നാലെണ്ണം
ചായപ്പൊടി - കാല്‍ ടീസ്പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
പാല്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാം
തയ്യാറാക്കുന്ന വിധം:
ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മറ്റ് ചേരുവകള്‍ ഇട്ട് മൂന്നു മിനിട്ട് നേരം തിളപ്പിക്കുക. അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക.
.jpg)


