നല്ല കിടിലന്‍ രുചിയില്‍ വറുത്തരച്ച ഉള്ളിത്തീയല്‍
ചേരുവകള്‍ :
ചെറിയ ഉള്ളി – 1 കപ്പ്
മുരിങ്ങക്കായ – 1എണ്ണം (ചെറുതാക്കി നെടുകെ മുറിച്ചത് )
പച്ചമുളക് – 2 എണ്ണം
ഉരുളക്കിഴങ്ങ്, ബീന്‍സ് – 1 കപ്പ് (ചെറുതാക്കി നുറുക്കിയത് )
ചുവന്ന മുളക് – 4 എണ്ണം
മല്ലി – 2 ടീസ്പൂണ്‍
7.പുളി – 1 നെല്ലിക്ക വലിപ്പത്തില്‍
നാളികേരം – 1/2 നാളികേരം ചിരകിയത്
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
കടുക് – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
പുളി കുറച്ചു വെള്ളത്തില്‍ ഇട്ട് വയ്ക്കുക.
മല്ലിയും ചുവന്ന മുളകും നന്നായി വറുത്തു മാറ്റുക.
നാളികേരം വെളിച്ചെണ്ണയില്‍ വറുത്തു മാറ്റുക.
വറുത്ത നാളികേരം മല്ലി, മുളക് എന്നിവ അരച്ചെടുക്കുക.
1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ മഞ്ഞള്‍പ്പൊടിയും വെള്ളവും ഒഴിച്ചു വേവിക്കുക.
മുക്കാല്‍ വേവ് ആകുമ്പോള്‍ ഉപ്പും, പുളി വെള്ളവും ഒഴിച്ചു ഒന്ന് തിളപ്പിക്കുക.
അതിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.
അതിലേക്ക കറിവേപ്പിലയും കടുകും ചുവന്ന മുളകും താളിച്ചു ഇടുക.
.jpg)


