കൂന്തൾ ഇതുപോലെ ഫ്രൈ ചെയ്തു നോക്കൂ, രുചി വേറെ ലെവൽ!

Fried Squid Roast

ആവശ്യമായ ചേരുവകൾ
കൂന്തൾ (Squid) – ആവശ്യത്തിന് (തൊലി കളഞ്ഞു മുറിച്ചു കഴുകി വൃത്തിയാക്കി വെള്ളം വാർന്നത്)
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
കാശ്മീരി മുളകുപൊടി – ആവശ്യത്തിന്
പെരുംജീരകപ്പൊടി – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉലുവ – അല്പം
പെരുംജീരകം – അല്പം
സവാള – ആവശ്യത്തിന് (കനം കുറച്ച് അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ആവശ്യത്തിന്
തക്കാളി – ആവശ്യത്തിന് (അരിഞ്ഞത്)
പച്ചമുളക് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
മല്ലിപ്പൊടി – ആവശ്യത്തിന്
ഗരംമസാല പൊടി – അല്പം
വെള്ളം – ആവശ്യെങ്കിൽ മാത്രം
മല്ലിയില – ആവശ്യത്തിന് (അലങ്കരിക്കാൻ)
തയ്യാറാക്കുന്ന വിധം
മാരിനേഷനും ഫ്രൈ ചെയ്യലും: വൃത്തിയാക്കി വെള്ളം വാർന്നു വെച്ച കൂന്തളിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, പെരുംജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ പുരട്ടി അല്പനേരം വെക്കുക. അതിനുശേഷം ഫ്രൈയിംഗ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കൂന്തൾ ജസ്റ്റ് ഒന്ന് ഫ്രൈ ചെയ്ത് മാറ്റി വെക്കുക.
മസാല തയ്യാറാക്കൽ: അതേ എണ്ണയിൽ തന്നെ അല്പം ഉലുവയും പെരുംജീരകവും ഇട്ടു പൊട്ടിക്കുക. അതിലേക്ക് കനം കുറച്ചരിഞ്ഞു വെച്ച സവാള ചേർത്ത് വഴറ്റുക.
ചേരുവകൾ ചേർക്കൽ: സവാള വഴന്നു വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അരിഞ്ഞു വെച്ച തക്കാളി, പച്ചമുളക്, കറിവേപ്പില ഇവ ഓരോന്നായി ഇട്ട് നന്നായി വഴറ്റുക.
പൊടികൾ ചേർക്കൽ: ഇതിലേക്ക് ആവശ്യാനുസരണം ഉപ്പ്, കുരുമുളകുപൊടി, മല്ലിപ്പൊടി, അല്പം ഗരംമസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
റോസ്റ്റ് ചെയ്യൽ: ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു മാറ്റി വെച്ച കൂന്തളും ചേർക്കുക. ആവശ്യമെകിൽ ഇത്തിരി വെള്ളം ചേർക്കാം. എല്ലാം നന്നായി മിക്സ് ചെയ്ത് മല്ലിയില ചേർത്ത് അടുപ്പിൽ നിന്നും മാറ്റി വെക്കാം.
രുചികരമായ ഫ്രൈഡ് കൂന്തൾ റോസ്റ്റ് തയ്യാർ! ചൂടോടെ വിളമ്പാം.

Tags