ചോറിനൊപ്പം കഴിക്കാൻ ഒരു സ്പെഷ്യൽ വിഭവം ആയാലോ?

Stir-fried Liver

വേണ്ട ചേരുവകൾ:
മാരിനേഷന്;
കോഴി ലിവർ...1 പാക്കറ്റ് (400 ഗ്രാം)
മുളക്പൊടി...1/4 tspn
മഞ്ഞൾപ്പൊടി...1/4 tspn
ഗരം മസാലപ്പൊടി..1/4 tspn
മല്ലിപ്പൊടി...1/2 tspn
നാരങ്ങ നീര്..1 tbspn
ഉപ്പ് ആവശ്യത്തിന്
ലിവർ നല്ലപോലെ കഴുകി വൃത്തിയാക്കിആവശൃമായ വലുപ്പത്തിൽ മുറിച്ചതിന് ശേഷം ബാക്കി ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു നേരം വെക്കുക.
ബാക്കി ചേരുവകൾ:
സവാള..2 അരിഞ്ഞത്
വെളുത്തുള്ളി..6 അല്ലി അരിഞ്ഞത്
ഇഞ്ചി..1 ഇഞ്ച് കഷണം അരിഞ്ഞത്
പച്ചമുളക് 3 രണ്ടായി കീറിയത്
തക്കാളി..1 അരിഞ്ഞത്
കറിവേപ്പില. 2 തണ്ട്
കുരുമുളക് ചതച്ചത്..1 &1/2 tbspn
മുളക്പൊടി..1/2 tspn
മല്ലിപ്പൊടി...1 tspn
മഞ്ഞൾപ്പൊടി..1/4 tspn
വെളിച്ചെണ്ണ..2 tbspn
ലിവർ വരട്ടിയത് തയ്യാറാക്കുന്ന വിധം:
ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കറിവേപ്പിലയും വെളുത്തുള്ളി, ഇഞ്ചി ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ സവാള ചേർത്ത് വഴറ്റി സോഫ്റ്റ് ആകുമ്പോൾ തീ കുറച്ച് പൊടികൾ ചേർക്കുക, കുരുമുളക് ചതച്ചതിൽ കുറച്ച് മാറ്റി വെച്ച് ബാക്കി മുഴുവൻ ചേർത്ത് നന്നായി പച്ച മണം മാറിയാൽ തക്കാളി ചേർത്ത് ഒന്ന് ഉടഞ്ഞാൽ മാരിനേറ്റ് ചെയ്തു വെച്ച ലിവർ ചേർത്ത് നന്നായി യോജിപ്പിച്ചതിന്ശേഷം ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. ഇതിന് ഏകദേശം 10 മിനിട്ട് വേണം.ഇടക്ക് തുറന്ന് ഇളക്കിക്കൊടുക്കണം. ശേഷം മൂടി തുറന്ന് ഉപ്പ് കുറവുണ്ടെങ്കിൽ ചേർത്ത് ഇളക്കി തീ കൂട്ടി നല്ല പോലെ വെള്ളം വറ്റിച്ച് ഡ്രൈ ആക്കി എടുക്കുക, മാറ്റി വെച്ച കുരുമുളക് ചതച്ചത് ചേർത്ത് തീ ഓഫ് ചെയ്ത് അല്പം കറിവേപ്പില ഞെരടി ചേർത്ത്, അല്പം വെളിച്ചെണ്ണ തൂവി അടച്ച് വെച്ച് അല്പം കഴിഞ്ഞ് ചൂടോടെ വിളമ്പാം.

Tags