എളുപ്പം തയ്യാറാക്കാം ഫ്രൈഡ് ഐസ്‌ക്രീം
ആവശ്യമായ ചേരുവകള്‍
ഐസ്‌ക്രീം- 3 സ്‌കൂപ്പ്
ബ്രഡ് കഷണങ്ങള്‍- 3 പീസ്
മുട്ടയുടെ വെള്ള- 2 എണ്ണം
ബ്രഡ് പൊടിച്ചത്- ഒരു കപ്പ്
ഓയില്‍- ആവശ്യത്തിന്
അലങ്കാരത്തിനായി
പൊടിച്ച പഞ്ചസാര, ചോക്ലേറ്റ് സിറപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതില്‍ 3 സ്‌കൂപ്പ് ഐസ്‌ക്രീം വച്ച് ഒരു മണിക്കൂര്‍ ഫ്രീസറില്‍ വച്ച് നന്നായി് തണുപ്പിക്കുക. ഈ സമയം ബ്രഡ് നന്നായി പരത്തിയെടുക്കുക. ഇതിനു നടുവിലായി നല്ല തണുത്ത ഐസ്‌ക്രീം വച്ച് ബ്രഡ് കൊണ്ട് പൊതിയുക. ഇത് ഒരു ക്ലിങ് ഫിലിം ഉപയോഗിച്ചു കവര്‍ ചെയ്ത് ബോള്‍ ഷേപ്പ് ആക്കുക. 2 മണിക്കൂറെങ്കിലും ഫ്രീസറില്‍ വച്ച് ഫ്രീസ് ചെയ്യുക.
ശേഷം മുട്ടയുടെ വെള്ളയിലും ബ്രെഡ് പൊടിച്ചതിലും മുക്കി ചൂടായ എണ്ണയില്‍ 10-12 സെക്കന്റ് വലിയ തീയില്‍ പൊരിച്ചെടുക്കുക.
ചൂടോടെ ഉടനടി തന്നെ വിളമ്പുക. മുകളില്‍ പൊടിച്ച പഞ്ചസാരയും ചോക്ലേറ്റ് സിറപ്പും ചേര്‍ത്ത് അലങ്കരിക്കാം. വിഭവം തയ്യാറായ ഉടന്‍ തന്നെ വിളമ്പുന്നതാണ് നല്ലത്.
.jpg)

