ടേസ്റ്റിയായിട്ടുള്ള ലെമണ്‍ കേക്ക് ഉണ്ടാക്കാം
മൈദ – 1 കപ്പ്
മുട്ട – 1 എണ്ണം
ബട്ടർ – 1/4 കപ്പ്
പഞ്ചസാര (പൊടിച്ചത്) – 3/4 കപ്പ്
ഉപ്പ് – ഒരു നുള്ള് (മധുരം ബാലന്‍സ് ചെയ്യുന്നതിനു)
പാല്‍ – 3/4 കപ്പ്
ലെമൺ സിസ്ററ് – 1 ടേബിൾസ്പൂൺ
നാരങ്ങാ നീര് – 1 നാരങ്ങായുടെ
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ – 1/2 ടീസ്പൂൺ
മൈദ , ബേക്കിംഗ് പൌഡർ , ബേക്കിംഗ് സോഡാ ഇവ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് മാറ്റി വെക്കുക.
കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ (അലുമിനിയം പാത്രം കൂടുതല്‍ നന്ന് ) അല്പം എണ്ണ തടവുക . ഈ പാത്രത്തില്‍ അല്പം മൈദ വിതറുക (പാത്രം തട്ടി തട്ടി മൈദ എല്ലായിടത്തും ഒരേപോലെ എത്തിക്കുക ). ബട്ടര്‍ പേപ്പര്‍ ഉള്ളവര്‍ക്ക് അത് മുറിച്ച് വെച്ചാല്‍ മതിയാവും . എണ്ണയും മൈദയും പുരട്ടേണ്ട ആവശ്യം ഇല്ല. കേക്ക് പാത്രത്തില്‍നിന്നും ഇളക്കി എടുക്കാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത് . ഈ പാത്രം മാറ്റി വെക്കുക
വേറൊരു പാത്രത്തില്‍ ബട്ടര്‍, പഞ്ചസാര പൊടിച്ചത്, ഒരു നുള്ള് ഉപ്പ് ഇവ ചേര്‍ത്ത് ഒരു ഹാൻഡ് വിസ്‌ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് എഗ്ഗ് പൊട്ടിച്ചൊഴിച്ച് വീണ്ടും നന്നായി ബീറ്റ ചെയ്യുക.
ഇതിലേക്ക് ലെമൺ സിസ്ററ് ഉം നാരങ്ങ നീരും കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അരിച്ചു മാറ്റിവെച്ചിരുന്ന മൈദ , ബേക്കിംഗ് പൌഡർ , ബേക്കിംഗ് സോഡാ എന്നിവ കുറേശ്ശേ വീതം ചേര്‍ത്ത് കട്ട ഇല്ലാതെ നന്നായി മിക്‌സ് ചെയ്ത് എടുക്കുക . (മൈദ ഒരുമിച്ച് ചേര്‍ക്കരുത് ).
ഇതിലേക്ക് പാല്‍ ചേര്‍ത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.
ശേഷം കേക്ക് ഉണ്ടാക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഈ മിക്സ് ഒഴിക്കുക . പാത്രം ചെറുതായി തട്ടി തട്ടി വായു കുമിളകള്‍ ഇല്ലാതെ മിക്സ് നന്നായി ഫിൽ ഫിൽ ചെയ്യുക .
കുക്കർ മീഡിയം ഫ്ളയിം ല്‍ 5 മിനിറ്റ് ചൂടാക്കുക. ഇതില്‍ ഒരു ചെറിയ സ്റ്റാൻഡ് വെച്ച് അതിനു മുകളില്‍ കേക്ക് മിക്സ് നിറച്ച പാത്രം വെക്കുക . കുക്കർ , വെയിറ്റ് ഇടാതെ അടച്ച് ലോ ഫ്ളയിം ല്‍ 45 മിനിറ്റ് വേവിക്കുക .
ശേഷം ഒരു ഈര്‍ക്കില്‍ കൊണ്ട് കുത്തി കേക്കിന്റെ വേവ് പരിശോധിക്കുക . കേക്ക് ഈര്‍ക്കില്‍ പറ്റിപിടിക്കുന്നില്ലെങ്കില്‍ കേക്ക് വെന്തു എന്ന് മനസിലാക്കാം. അല്ലെങ്കില്‍ കുറച്ച് നേരം കൂടെ വേവിക്കുക .
കേക്ക് നന്നായി തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കുക . (ചൂടോടെ മുറിച്ചാല്‍ കേക്ക് പൊടിഞ്ഞു പോകാന്‍ ഇടയുണ്ട് ) .
.jpg)

