അടിപൊളി അവൽ ലഡു തയ്യാറാക്കിയാലോ?
Jul 24, 2026, 19:55 IST
വേണ്ട ചേരുവകൾ
1. അവൽ ഒരു കപ്പ്
2.തേങ്ങ ചുരണ്ടിയത് 4 വലിയ സ്പൂൺ
ശർക്കരപ്പാനി അരക്കപ്പ്
ഏലയ്ക്കാപ്പൊടി അര ചെറിയ സ്പൂൺ
3.നെയ്യ് ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ അവൽ നന്നായി ചൂടാക്കുക. ഇത് തണുത്ത ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം. പൊടിഞ്ഞശേഷം രണ്ടാമത്തെ ചേരുവ കൂടി ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി നെയ്യ് ചേർത്തിളക്കി ചെറിയ ഉരുളകളാക്കി വിളമ്പുക. രുചികരമായ അവൽ ലഡു തയ്യാർ.
.jpg)

