ഓട്സ് കൊണ്ടൊരു ഹെൽത്തി ബ്രേക്ഫാസ്റ്റ് ആയാലോ?
Oct 14, 2026, 18:10 IST
ബ്രെക്ഫാസ്റ്റിന് നമുക്കൊരു ഹെൽത്തി ഐറ്റം തയാറാക്കിനോക്കാം. ഓട്സ് ആണ് ഇതിലെ പ്രധാന ചേരുവ.
എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
പാൽ – 1 ഗ്ലാസ്
ഓട്സ് – 3 Spoon(നിങ്ങളുടെ ഇഷ്ടത്തിന് എടുത്തോളൂ )
കോൺഫ്ളക്സ് – 3 Spoon
ബദാം – 1 സ്പൂൺ
ഈത്തപ്പഴം – 3(കുരുകളഞ്ഞത് )
ഉണക്കമുന്തിരി – 5
തേൻ / ഈത്തപ്പഴ സിറപ്പ് – 1സ്പൂൺ
തയാറാക്കുന്ന വിധം
പാൽ തിളച്ചുകഴിയുമ്പോൾ അതിലേക്ക് ഓട്സ് ഇട്ട് ഓഫ് ചെയുക. കുറച്ചു ചൂടാറി കഴിയുമ്പോൾ അതിലേക്ക് ബാക്കി ഉള്ള ചേരുവകൾ എല്ലാം മിക്സ് ചെയുക. ചൂടാറിക്കഴിയുമ്പോൾ കഴിക്കൂ. നല്ല ഹെൽത്തിയായ ഒന്നാണിത്.
.jpg)


