അടിപൊളി സ്മൂത്തി തയ്യാറാക്കാം

smoothie

വേണ്ട ചേരുവകൾ

പേരയ്ക്ക പൾപ്പ്             1 കപ്പ് (കുരു കളഞ്ഞ പേരയ്ക്ക, 
                                             മിക്സിയിൽ അടിച്ചെടുത്തത് ) 
പഞ്ചസാര                         ആവശ്യത്തിന്
 ഐസ്ക്രീം                         3 സ്പൂൺ
തേങ്ങാപ്പാൽ                    5 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ഒരു മിക്സി ജാറില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യമെങ്കില്‍ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. ചെറി, ടൂട്ടി ഫ്രൂട്ടി എന്നിവ വച്ച് അലങ്കരിക്കാവുന്നതാണ്.

Tags