ദോശയ്ക്ക് നല്ല കുറുകിയ ചമ്മന്തി റെഡി

green gram dosa
green gram dosa


ചേരുവകള്‍

നിലക്കടല -1/2 കപ്പ്

പൊട്ടുകടല – 1/2 കപ്പ്

കാശ്മീരി മുളക് -3 എണ്ണം

ചുവന്ന മുളക് – 3 എണ്ണം

വെളുത്തുള്ളി -2 അല്ലി

പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍

എണ്ണ -1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

എണ്ണ -1 ടീസ്പൂണ്‍

കടുക് -1/2 ടീസ്പൂണ്‍

മുളക് പൊടി -1/4 ടീസ്പൂണ്‍

ചുവന്ന മുളക് -1 എണ്ണം

tRootC1469263">

കറിവേപ്പില

തയ്യാറാക്കുന്ന വിധം

എണ്ണ ഒഴിച്ച് നിലക്കടല വറുത്തെടുക്കുക.

നിലക്കടല വറത്തു വരുമ്പോള്‍ മുളകുകളും വെളുത്തുള്ളിയും ചേര്‍ക്കുക.

ഒന്ന് വറുത്ത് വരുമ്പോള്‍ പൊട്ടുകടല ചേര്‍ത്തു ചൂടാക്കുക.

അതിലേക്കു പുളി കൂടി ചേര്‍ത്ത് ഇളക്കുക.

ചൂടാറുമ്പോള്‍ മിക്‌സിയിലേക്കിട്ട് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് അരച്ചെടുക്കുക.

കടുകും മുളകും കറിവേപ്പിലയും കുറച്ച് മുളകുപൊടിയും ചൂടാക്കി കറിയിലേക്കു ചേര്‍ക്കാം.
 

Tags