അഞ്ച് മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി
Feb 3, 2026, 17:15 IST
ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ ഉണ്ടാക്കാനുള്ള വിഭവങ്ങളാണ് എല്ലാവർക്കും ഇഷ്ട്ടം. ഇന്ന് അരിപ്പൊടി ഉപയോഗിച്ച് ഒരു വിഭവം ഉണ്ടാക്കിയാലോ? വളരെ എളുപ്പമാണ്. കഴിക്കാൻ കൂടെ കറികൾ ഒന്നും വേണ്ട. നല്ല രുചികരമായ അട. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
ഉണ്ടാക്കുന്ന വിധം:
tRootC1469263">എടുത്ത് വെച്ചിരിക്കുന്ന അരിപ്പൊടിയിലോട്ട് അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയുള്ളി, പച്ചമുളക്, ഉപ്പ്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിയുടെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം ഉരുളകളാക്കി കയ്യിൽ എണ്ണ തൊട്ട് ഒരു വാഴയിലയിൽ കുറച്ച് കട്ടിയിൽ കൈ കൊണ്ട് പരത്തി ഒരു പാനിൽ എണ്ണ തൂകി ചുട്ടെടുക്കുക. നല്ല രുചിയുള്ള അട റെഡി.
.jpg)


