അഞ്ച് ദിവസം കൊണ്ട് വൈൻ തയ്യാറാക്കാം

grape wine
grape wine

ചേരുവകൾ

    ലൂബിക്ക- 2 കിലോ
    പഞ്ചസാര- 1 1/2 കിലോ
    വെള്ളം- 2 ലിറ്റർ
    ഏലയ്ക്ക
    ഗ്രാമ്പൂ
    കറുവാപ്പട്ട
    തക്കോലം

തയ്യാറാക്കുന്ന വിധം

    ലൂബിക്ക കഴുകി വൃത്തിയാക്കി വെള്ളം തുടച്ചെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി രണ്ട് ലിറ്റർ വെള്ളം ചേർക്കാം.
    അതിലേക്ക് ഒന്നര കിലോ പഞ്ചസാര ചേർത്ത് അലിയിക്കാം.
    പഞ്ചസാര അലിഞ്ഞതിനു ശേഷം ഏലയ്ക്ക, ഗ്രാമ്പൂ, തക്കോലം, കറുവാപ്പട്ട എന്നിവ ഒരുപിടി വെള്ളത്തിലേക്കു ചേർത്ത് തിളപ്പിക്കാം.
    അതിലേക്ക് ലൂബിക്ക ചേർത്ത് അടുപ്പണയ്ക്കാം.
    വെള്ളം തണുത്തതിനു ശേഷം ഒരു ഭരണിയിലേയ്ക്കു മാറ്റാം.
    കോട്ടൺ തുണി ഉപയോഗിച്ച് വായു സഞ്ചാരമില്ലാത്ത വിധം ഭരണിയുടെ വായ മൂടി കെട്ടാം.
    സൂര്യപ്രകാശം നേരിട്ടേൽക്കാത്ത സ്ഥലത്ത് ഭരണി അനക്കാതെ സൂക്ഷിക്കാം. അഞ്ച് ദിവസത്തിനു ശേഷം തുറന്ന് അരിച്ചെടുക്കാം. ലൂബിക്ക വൈൻ തയ്യാർ

tRootC1469263">

Tags