അടിപൊളി രുചിയിൽ ഫിഷ് ടിക്ക

google news
tikka

ചേരുവകള്‍:

മീന്‍ കഷണങ്ങളാക്കിയത് - 250 ഗ്രാം
തൈര് - 4 ടേബിള്‍സ്പൂണ്‍
കടുകെണ്ണ - ആവശ്യത്തിന്
വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക്(അരിഞ്ഞത്) - ഒന്ന്
മുളകുപൊടി-1 ടേബിള്‍സ്പൂണ്‍
കുരുമുളകു പൊടി-അര ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി-1 ടേബിള്‍സ്പൂണ്‍
ഗരം മസാല-2 ടേബിള്‍സ്പൂണ്‍
കടലമാവ് -3 ടേബിള്‍ സ്പൂണ്‍
പുതിന ചട്നി-5 ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ചെറുനാരങ്ങാനീര് -രണ്ടു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ തൈര് ഒഴിച്ച് അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കടലമാവ്, ഗരംമസാല, കുരുമുളകു പൊടി, മുളകുപൊടി, ജീരകപ്പൊടി, പുതിന ചട്നി, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ മാവ് തയ്യാറാക്കുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഇട്ട് മാരിനേറ്റ് ചെയ്ത് രണ്ടു മണിക്കൂര്‍ മാറ്റി വെയ്ക്കുക. ശേഷം, പാനില്‍ എണ്ണ ചൂടാക്കി മീന്‍ വറുത്തെടുത്ത് ചെറുനാരങ്ങ നീര് ചേര്‍ക്കുക.

Tags