എണ്ണയും മസാലകളും കുറച്ച്, ആരോഗ്യകരമായ രീതിയിൽ ഒരു ഫിഷ് സ്റ്റൂ

fishstew


ആവശ്യമുള്ള സാധനങ്ങൾ:
മീൻ - അര കിലോ
സവാള - 200 ഗ്രാം ( നീളത്തിൽ അരിഞ്ഞത് )
വെളുത്തുള്ളി - 5 അല്ലി ( ചതച്ചത് )
ഇഞ്ചി - ഒരു വലിയ കഷണം ( ചതച്ചത് )
ഉരുളക്കിഴങ്ങ് - ഒന്നു വലുത് ( ചെറുതായി മുറിച്ചത് )
തക്കാളി - രണ്ട് വലുത്
കുരുമുളക്‌പൊടി - അര ടീസ്പൂൺ
തേങ്ങാപാൽ - രണ്ട് കപ്പ്
പച്ചമുളക് - 10 എണ്ണം ചതച്ചത്
എണ്ണ - രണ്ട് ടേബിൾസ്പൂൺ
മല്ലിയില - അൽപ്പം
വെള്ളം - രണ്ട് കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പ്രഷർകുക്കർ അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച്, സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക. വഴന്നുകഴിഞ്ഞാൽ തക്കാളിയും ഉരുളക്കിഴങ്ങും ഉപ്പും രണ്ട് കപ്പ് വെള്ളവും ഒഴിക്കണം. കുക്കറിൽ നിന്നു ഒരു തവണ ആവി വന്നു കഴിഞ്ഞാൽ തീ അണക്കുക. അൽപ്പ സമയം കഴിഞ്ഞു കുക്കർ തുറന്നു ഒരു തവികൊണ്ടു ഉരുളക്കിഴങ്ങും മസാലയും ഉടച്ചു കളയണം. അതിൽ മീൻ കഷണങ്ങൾ എടുത്തു വച്ച് കുക്കർ വെയിറ്റ് ഇടാതെ അടച്ചു വീണ്ടും വേവിക്കുക.ഒടുവിൽ തേങ്ങാപാലും കുരുമുളകുപൊടിയും മല്ലിയിലയും ചേർത്തു വാങ്ങി വെക്കുക.

Tags