വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നാവിൽ രുചിയൂറുന്ന ഫിഷ് റോസ്റ്റ്

How about preparing this Kuttanadan special fish egg fry
How about preparing this Kuttanadan special fish egg fry

ചേരുവകൾ

    നല്ല ദശ കട്ടിയുള്ള മീൻ (ചൂര) – 1 കിലോ
    മുളകുപൊടി – 4 ടേബിൾ സ്പൂൺ
    മല്ലിപ്പൊടിസ്പൂൺ – 1 ടേബിൾ സ്പൂൺ
    മഞ്ഞൾ പൊടി – 1ടീസ് സ്പൂൺ
    കുരുമുളക് പൊടി – അര ടീസ് സ്പൂൺ
    ഉലുവാപൊടി – 1 നുള്ള്
    ചെറിയ ഉള്ളി – 10 എണ്ണം
    പച്ചമുളക് – 4 എണ്ണം
    ഇഞ്ചി – 1 വലിയ കഷ്ണം
    വെള്ളുള്ളി – 5 അല്ലി
    വിനാഗിരി – 2 ടീസ് സ്പൂൺ
    എണ്ണ വറുക്കുന്നതിനു ആവശ്യമായത്
    ഉപ്പ് കറി വേപ്പില ആവശ്യത്തിന്

tRootC1469263">

തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വെച്ച മീൻ 2 ടേബിൾ സ്പൂൺ മുളക് പൊടി, അര ടീസ് സ്പൂൺ മഞ്ഞൾ പൊടി 1 ടീസ് സ്പൂൺ വെളുത്തുള്ളി ഇഞ്ചി അരച്ചതും 1 ടീസ് സ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പിരട്ടി വെക്കുക
20 മിനുറ്റിന് ശേഷം ഒരു ഫ്രൈ പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് വറുത്തു വെയ്ക്കുക ആ എണ്ണ യിൽ തന്നെ (കൂടുതൽ എണ്ണ ഉണ്ടെങ്കിൽ കുറച്ചു മാറ്റുക ) അതിനു ശേഷം അരിഞ്ഞ വെച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി വെള്ളുള്ളി എന്നിവ ഇട്ടു വഴറ്റുക മൂത്ത് വരുമ്പോൾ അതിനു ശേഷം ബാക്കിയുള്ള
ഉലുവ, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി ബാക്കിയുള്ള കുരുമുളക് ഇട്ട് ഇളക്കുക ആവശ്യത്തിന് ഉപ്പും ഇടുക ഈ അരപ്പിൽ 1 ടീസ് സ്പൂൺ വിനാഗിരി ചേർത്ത് ഇളക്കുക വറുത്തു വെച്ചിരിക്കുന്ന മീൻ ഇതിലേക്ക് ഇട്ട് പൊടിയാതെ ഇളക്കുക കുറച്ചു കറിവേപ്പിലയും ചേർത്ത് ഇറക്കുക അപ്പോൾ ഫിഷ് റോസ്റ്റ് റെഡി

Tags