ചായയ്‌ക്കൊപ്പം കുട്ടികൾക്ക് ഇഷ്ടമാകും ഈ മീൻ പത്തിരി

pathiri
pathiri

ചേ​രു​വ​ക​ൾ

ദശയുള്ള മീൻ - 250 ഗ്രാം

അരിപ്പൊടി -1 കപ്പ്

ചുവന്നുള്ളി -4

ഇഞ്ചി, വെളുത്തുള്ളി,

പച്ചമുളക് പേസ്റ്റ് -1 ടീസ്പൂൺ

മുളകുപൊടി -1/2 ടീസ്പൂൺ

മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

എണ്ണ -പൊരിക്കാൻ

ആവശ്യത്തിന്

തേങ്ങ - 1/4 കപ്പ്

ജീരകം -1 ടീസ്പൂൺ

കറിവേപ്പില - 2

ഉപ്പ് -ആവശ്യത്തിന് വാഴയില
തയാറാക്കുന്ന വിധം

മീൻ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് പുരട്ടിവെക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക. മറ്റൊരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നന്നായി വഴറ്റി അതിലേക്ക് പൊരിച്ച മീൻ മുള്ളുകളഞ്ഞ് ചേർക്കുക. വേപ്പിലയും ചേർത്ത് ചൂടാറാൻ വെക്കുക.

തേങ്ങ, ഉള്ളി, ജീരകം കുറച്ച് വെള്ളത്തോടെ അരച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് പത്തിരിപ്പൊടി ഇട്ട് വാട്ടി കുഴക്കുക. ഓരോ ചെറിയ ഉരുളകൾ എടുത്ത് വാഴയിലയിൽ പരത്തി മീൻ മസാല ഇട്ട് മറ്റു ഭാഗംകൊണ്ട് മടക്കിവെക്കുക. ഇങ്ങനെ ആക്കിയ ഓരോ മീൻ പത്തിരിയും അപ്പച്ചെമ്പിൽ ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക. മീൻ പത്തിരി റെഡി.

 

Tags