ഫിഷ് മോളി റെസിപ്പി ഇതാ


ചേരുവകൾ
മീൻ (ദശയുള്ളത്) -1/2 കിലോ
പച്ചമുളക് – 5
സവാള – 1
ഇഞ്ചി -ചെറിയ കഷണം
മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടീസ്പൂൺ
തേങ്ങാപ്പാൽ -1/2 കപ്പ് (ഒന്നാം പാൽ)
തേങ്ങാപ്പാൽ -1 കപ്പ് (രണ്ടാം പാൽ)
കറിവേപ്പില -2 ഇതൾ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻ വൃത്തിയായി കഴുകി കഷണങ്ങളാക്കി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് പുരട്ടി വയ്ക്കുക. അര മണിക്കൂറിനുശേഷം എണ്ണ ചൂടാക്കി പാകത്തിന് വറുത്തെടുക്കാം.
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.അതിനുശേഷം അരിഞ്ഞു വെച്ച ഇഞ്ചിയും പച്ചമുളകും രണ്ടാം പാലും ചേർത്ത് തിളപ്പിക്കാം. നന്നായി തിളച്ചതിനുശേഷം വറുത്തുവച്ചിരിക്കുന്ന മീൻ ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. അതിനുശേഷം ഒന്നാം പാൽ ചേർത്ത് വാങ്ങി വെക്കാം. സ്വാദിഷ്ടമായ ഫിഷ് മോളി റെഡി.
