കൂടുതൽ എരിവില്ലാതെ കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രുചിയിൽ മീൻ മോളി
ചേരുവകൾ
മറൈനേറ്റ് ചെയ്യാൻ (മീൻ പുരട്ടി വെക്കാൻ)
അയക്കൂറ / നെയ്മീൻ – 400 ഗ്രാം
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – 1/2 ടീസ്പൂൺ
കറിക്ക്
സവാള – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
തക്കാളി – 1 എണ്ണം (അരിഞ്ഞത്)
ഇഞ്ചി – 2 ഇഞ്ച് കഷ്ണം
വെളുത്തുള്ളി – 3-4 അല്ലി
പച്ചമുളക് – 5 എണ്ണം
കറിവേപ്പില
ഏലയ്ക്ക – 3 എണ്ണം, ഗ്രാമ്പൂ – 4 എണ്ണം, ചെറിയ കറുവപ്പട്ട കഷ്ണങ്ങൾ – 2 എണ്ണം, തക്കോലം – 1 എണ്ണം
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
കട്ടിയുള്ള തേങ്ങപ്പാൽ – 1 കപ്പ്
നേർത്ത തേങ്ങപ്പാൽ – 1 1/2 കപ്പ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷങ്ങളിലേക്ക് ഉപ്പും,മഞ്ഞൾ പൊടിയും ,കുരുമുളക് പൊടിയും ,നാരങ്ങ നീരും തേച്ചു അല്പ്പസമയം വെക്കണം.അതിനു ശേഷം ഇത് ഒരു പാനിൽ ഓയിൽ ഒഴിച്ച് രണ്ടു പുറവും 3 മിനിറ്റ് വീതം ഒന്ന് ചെറുതായി ഫ്രൈ ചെയ്തെടുക്കാം.അതിനു ശേഷം അതേ പാനിലേക്ക് കുറച്ചു ഓയിൽ കൂടെ ഒഴിച്ച് എടുത്തു വെച്ചിട്ടുള്ള ഗ്രാമ്പു,ഏലക്ക,പട്ട,തക്കോലം എന്നിവ ഇട്ടു മൂപ്പിച്ചു അതിലേക്കു സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്ത് വഴട്ടിയെടുക്കണം.ഇതിലേക്ക് കുരുമുളക് പൊടി കൂടെ ചേർത്ത് വഴട്ടിയത്തിനു ശേഷം,തേങ്ങയുടെ രണ്ടാം പാലും,ആവശ്യത്തിനു ഉപ്പും ചേർത്ത് അൽപ്പസമയം തിളപ്പിക്കണം.ഇതിലേക്ക് വറുത്തു വെച്ചിട്ടുള്ള മീൻ കഷണങ്ങൾ ഇട്ടു അല്പ്പസമയം പാൻ അടച്ചു വെച്ചു ചെറുതീയില് കുക്ക് ചെയ്യണം.മീൻ വെന്തതിനു ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള തക്കാളി ചേർത്ത് അൽപ്പസമയം കൂടെ പാകം ചെയ്തതിനു ശേഷം ഇതിലേക്ക് ഒന്നാം തേങ്ങാപ്പാൽ ചേർത്ത് ഒന്ന് രണ്ടു മിനിറ്റ് കൂടെ ചൂടക്കിയത്തിനു ശേഷം അടുപ്പിൽ നിന്നും മാറ്റി സെർവ്ചെയ്യാവുന്നതാണ് .കേരളാ സ്റ്റൈൽ മീൻ മോളി റെഡി
.jpg)

