മീൻ മാങ്ങയിട്ട് വറ്റിച്ചത് ഇങ്ങനെ തയ്യാറാക്കി നോക്കൂ..


ചേരുവകൾ:
മീൻ 1 - കി.ഗ്രാം
മാങ്ങ -1 എണ്ണം
പച്ചമുളക് -4 എണ്ണം
കറിവേപ്പില -2 തണ്ട്
വെളിച്ചെണ്ണ -2 ടീസ്പൂൺ
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ഉലുവ, കടുക് -1 ടീസ്പൂൺ
പെപ്പർപൗഡർ -ആവശ്യത്തിന്
തേങ്ങാപ്പാൽ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ ഇട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് കറിവേപ്പില, നീളത്തിൽ മുറിച്ച പച്ചമുളക്, മാങ്ങ, ഇഞ്ചി ഒരു കപ്പ്, തേങ്ങയുടെ രണ്ടാംപാൽ, ഉപ്പ്, മഞ്ഞൾപ്പൊടി, പെപ്പർ പൗഡർ എന്നിവ ചേർത്തിളക്കണം.
ഇനി ഇത് മൂടിവെച്ച് നന്നായി തിളച്ച് കുറുകിവരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച മീൻ ചേർത്ത് മൂടിവെക്കണം. ഗ്രേവി കുറുകി വരുമ്പോൾ അരക്കപ്പ് തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് വറ്റിച്ചെടുത്ത് വിളമ്പാം.