മീൻ വറക്കുന്നത് ഒന്നുമാറ്റിപിടിക്കൂ; ഇതാ പുത്തൻ രുചിക്കൂട്ട്

Fish-Tomato Roast

വെളിച്ചെണ്ണയിൽ മൊരിച്ചെടുത്ത കിടിലൻ മീൻ പൊരിച്ചത് കഴിച്ചാലോ? ഹാ ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും.  മീൻ വറക്കുന്ന പഴയരീതി ഒന്നു മാറ്റി പിടിച്ചാലോ? പുതിയ രുചികൂട്ടിൽ അല്ലെങ്കിൽ പുത്തൻ പാചകരീതിയിൽ മീൻ പൊരിക്കാം. തീർച്ചയായും ഈ രീതി പരീക്ഷിച്ച് നോക്കണം. ഒറ്റത്തവണ കഴിച്ചവർ സൂപ്പർ എന്നുതന്നെ പറയും. എങ്ങനെ മീൻ വറുക്കാമെന്ന് നോക്കാം.

tRootC1469263">

ആദ്യം മീൻ നന്നായി വെട്ടി വൃത്തിയാക്കി എടുക്കാം. അതിലേക്ക് ഇത്തിരി മഞ്ഞൾപൊടിയും ഉപ്പും കുരുമുളകും മാത്രം പുരട്ടിവയ്ക്കാം. ചെറുതായി മാരിനേറ്റ് ചെയ്യാം. ശേഷം പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് മീനിന്റെ അളവിന് അനുസരിച്ച് കശ്മീരിമുളക് പൊടിയും മഞ്ഞള്‍പൊടിയും ചെറിയുള്ളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി അരച്ചതും കറിവേപ്പിലയും ആവശ്യത്തിനുള്ള  ഉപ്പും ചേർത്ത് നന്നായി വഴറ്റാം. 

മസാലകൂട്ട് കരിഞ്ഞു പോകാതെ നോക്കണം. ശേഷം ഇത്തിരി വെള്ളവും പിഴുപുളിയും ചേർക്കാം. ചതച്ച കുരുമുളകും ചേർത്ത് നന്നായി വഴറ്റാം. ശേഷം മീൻ ഓരോന്നായി മസാലകൂട്ടിനു മുകളിൽ വയ്ക്കാം. തിരിച്ചും മറിച്ചുമിട്ട് നല്ലതുപോലെ മൊരിച്ചെടുക്കാം. വേണമെങ്കിൽ നാരങ്ങാനീരും ചേർത്ത് വിളമ്പാം, ഗംഭീര രുചിയിൽ മീൻ പൊരിച്ചത് റെഡി. ഇനി ഈ രീതിയൊന്നു പരീക്ഷിക്കൂ.

Tags