എളുപ്പം ഉണ്ടാക്കാം ഫിഷ് കട്‌ലറ്റ്

cutlet

ആവശ്യമുള്ള സാധനങ്ങള്‍

ട്യൂണ(വേവിച്ചത്) – 200ഗ്രാം (ട്യൂണയ്ക്ക് പകരം ഏത് മീന്‍ വേണമെങ്കിലും ഉപയോഗിക്കാം)

സവാള – 2 എണ്ണം

ഇഞ്ചി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍

പച്ചമുളക് അരിഞ്ഞത് – 3 എണ്ണം

ഉരുളക്കിഴങ്ങ് – 1 വലുത്

ബ്രെഡ് പൊടിച്ചത് – 2 കപ്പ്

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

കുരുമുളക് പൊടി – 1 ടീസ്പൂണ്‍

പെരുംജീരകം പൊടി – 1 ടീസ്പൂണ്‍

മുട്ട – 2

മല്ലിയില അരിഞ്ഞത് – 1/4 കപ്പ്

ഉപ്പ് – പാകത്തിന്

എണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാന്‍ ചൂടാക്കി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, എന്നിവ വഴറ്റുക.
ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, പെരും ജീരകപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ച മീന്‍ ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക. ഉരുളിക്കുഴങ്ങ് പുഴുങ്ങി പൊടിച്ചത്, പാകത്തിന് ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
മസലക്കൂട്ട് അല്‍പനേരം ചൂടാറാനായി വെക്കുക. ശേഷം അതില്‍ നിന്നും ഓരോ ഉരുള എടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി അടിച്ചുവച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

Tags