മീൻ ഇല്ലാത്ത മീൻ കറി ഉണ്ടാക്കാം
ചേരുവകൾ
പച്ച ഏത്തയ്ക്ക – 1 (ക്യൂബ് ആയി)
(അല്ലെങ്കിൽ ചക്കക്കുരു / മഷ്റൂം ഉപയോഗിക്കാം)
തേങ്ങാപ്പാൽ – 1½ കപ്പ്
കുടംപുളി – 2 കഷണം
ഇഞ്ചി – ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 2–3 അല്ലി
പച്ചമുളക് – 2
മഞ്ഞൾപൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
tRootC1469263">കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ചേർത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി ചേർത്ത് അല്പം വെള്ളം ഒഴിച്ച് മസാല വേവിക്കുക. പച്ച ഏത്തയ്ക്ക കഷ്ണങ്ങളും ഉപ്പും കുടംപുളിയും ചേർക്കുക. കുറച്ച് വെള്ളം ഒഴിച്ച് കഷ്ണങ്ങൾ നന്നായി വേവിക്കുക. അവസാനം തേങ്ങാപ്പാൽ ചേർത്ത് ഒന്നു തിളപ്പിച്ച് തീ ഓഫ് ചെയ്യുക.
മീൻ കറി രുചി കിട്ടാനുള്ള സീക്രട്ട്
കുടംപുളി + കറിവേപ്പില + വെളിച്ചെണ്ണ. കൂടാതെ കറി വയ്ക്കാനായി മൺചട്ടി ഉപയോഗിക്കുക.അവസാനം അല്പം തേങ്ങാപ്പാൽ ചേർക്കുക. ടേസ്റ്രി കറി റെഡി.
.jpg)


