കുട്ടികൾക്ക് ഇഷ്ടമാവും ഫിഷ് ചോപ്സ്
ആവശ്യമുള്ള സാധനങ്ങള്‍
ഫിഷ് ഫില്ലെറ്റ് - 250 ഗ്രാം
ഉരുളക്കിഴങ്ങ് - ഒരെണ്ണം
ഗരംമസാല - ഒരു ടീസ്പൂണ്‍
മുട്ട - ഒരെണ്ണം
സവാള നുറുക്കിയത് - ഒരു കപ്പ്
ബ്രഡ് പൊടി - ഒരു കപ്പ്
പച്ചമുളക് - രണ്ടെണ്ണം
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഫിഷ് ഫില്ലെറ്റില്‍ ഉപ്പും കുരുമുളക്‌പൊടിയും നാരങ്ങാനീരും പുരട്ടുക. ഇനി പാനില്‍ എണ്ണയൊഴിച്ച് ഫിഷ്ഫില്ലെറ്റ് പാകംചെയ്യുക. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നുറുക്കി പുഴുങ്ങണം. ഇത് ഉടച്ചെടുത്തോളൂ. ഒരു വലിയ ബൗളില്‍ മീനും ഉരുളക്കിഴങ്ങും നുറുക്കിയ സവാളയും പച്ചമുളകും ഗരംമാസാലയും ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും മുട്ടയും ചേര്‍ത്ത് ഇളക്കിക്കോളൂ. ഇത് കുഴച്ച് പാറ്റീസ് ഉണ്ടാക്കി ബ്രഡ്‌പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കൂ.
.jpg)

