സാധാരണ മീൻ കറി കഴിച്ച് മടുത്തോ? എങ്കിൽ ഇതാ ഒരു ട്രെൻഡിങ് ഫിഷ് ബട്ടർ മസാല

Fish Butter Masala

ചേരുവകൾ

ഫിഷ് ഫ്രൈ ചെയ്യാൻ

    മീൻ – 500 ഗ്രാം

    മുളകുപൊടി – 1½ ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    നാരങ്ങാനീര് – 1 ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ഫ്രൈ ചെയ്യാൻ

മസാലയ്ക്ക്

    ബട്ടർ – 2 ടേബിൾസ്പൂൺ

    എണ്ണ – 1 ടേബിൾസ്പൂൺ

    സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    തക്കാളി – 2 എണ്ണം, അരിഞ്ഞത്

    കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    കസൂരി മേത്തി – ½ ടീസ്പൂൺ

    ഫ്രഷ് ക്രീം – 3 ടേബിൾസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    പഞ്ചസാര – ½ ടീസ്പൂൺ

    വെള്ളം – ആവശ്യത്തിന്

    മല്ലിയില – കുറച്ച്

തയ്യാറാക്കുന്ന വിധം

    മീനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടി 20 മിനിറ്റ് വയ്ക്കുക.

    പാനിൽ എണ്ണ ചൂടാക്കി മീൻ ഇരുവശവും നന്നായി ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക.

    അതേ പാനിൽ ബട്ടറും എണ്ണയും ചേർക്കുക. സവാള ചേർത്ത് നന്നായി വഴറ്റുക.

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.

    തക്കാളി ചേർത്ത് നന്നായി വേവിക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർക്കുക.

    അല്പം വെള്ളം ചേർത്ത് ഗ്രേവി നന്നായി തിളപ്പിക്കുക.

    കസൂരി മേത്തി കൈകൊണ്ട് പൊടിച്ച് ചേർക്കുക. പഞ്ചസാര ½ ടീസ്പൂൺ ചേർത്താൽ മസാലയുടെ രുചി ബാലൻസ് ചെയ്യും.

    തീ കുറച്ച് ഫ്രഷ് ക്രീം ചേർത്ത് ഇളക്കുക.

    ഫ്രൈ ചെയ്ത മീൻ കഷണങ്ങൾ ഗ്രേവിയിൽ ചേർത്ത് 2–3 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.

    അവസാനം കുറച്ച് ബട്ടറും മല്ലിയിലയും ചേർത്താൽ അടിപൊളി ഫിഷ് ബട്ടർ മസാല റെഡി!

Tags