ഒരു പെർഫെക്റ്റ് ഫിൽറ്റർ കോഫി വീട്ടിലുണ്ടാക്കാം
Apr 20, 2026, 15:45 IST
ചേരുവകൾ
• ഫിൽറ്റർ കാപ്പിപൊടി: 4 ടേബിൾസ്പൂൺ
• വെള്ളം: 1 കപ്പ്
• പാൽ: 1 കപ്പ്
• പഞ്ചസാര: 1 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ഡികോക്ഷൻ തയ്യാറാക്കാം: ഫിൽറ്ററിൽ കാപ്പിപൊടി ഇട്ട് അതിനു മുകളിൽ തിളച്ച വെള്ളം ഒഴിക്കുക. ഇത് അടച്ചു വെച്ച് 30-40 മിനിറ്റ് മാറ്റിവെക്കുക. താഴത്തെ പാത്രത്തിൽ കടുപ്പമുള്ള ഡികോക്ഷൻ തയ്യാറാകും.
2. പാൽ തിളപ്പിക്കാം: പാലും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക.
3. മിക്സ് ചെയ്യാം: ഒരു കപ്പിൽ ആവശ്യത്തിന് ഡികോക്ഷൻ ഒഴിച്ച ശേഷം അതിലേക്ക് തിളച്ച പാൽ ചേർക്കുക.
നല്ല പതയുള്ള, കടുപ്പമേറിയ ഫിൽറ്റർ കോഫി തയ്യാർ.
.jpg)

