വിശപ്പ് കുറയ്ക്കും, ആരോഗ്യം കൂട്ടും; ഫിഗ് വാട്ടർ

figs

 ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് ഫിഗ് വാട്ടർ അതായത് അത്തിപ്പഴം കുതിർത്ത വെള്ളം. അത്തിപ്പഴം രാത്രി വെള്ളത്തിലിട്ട് വെച്ചശേഷം രാവിലെ അതെടുത്ത് കുടിക്കുക. ഇതങ്ങനെ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനായി രണ്ടോ മൂന്നോ അത്തിപ്പഴമെടുത്ത് വെള്ളത്തിലിടുക. രാവിലെയാകുമ്പോൾ വെള്ളത്തിൽ നിന്നും ഫിഗ് എടുത്തുമാറ്റുക. ഈ വെള്ളത്തിൽ തേൻ ചേർത്തോ അല്ലാതെയോ കുടിക്കാം. വെള്ളം ചെറിയതോതിൽ ചൂടാക്കിയോ അല്ലാതെയോ കുടിക്കാവുന്നതാണ്.

tRootC1469263">

അത്തിപ്പഴം കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. കലോറി കുറഞ്ഞ അത്തിപ്പഴം പാലിൽ കുതിർത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

Tags