കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന കസ്റ്റാർഡ് ഫലൂദ

Custard Falooda is a favorite for children and adults.
ആവശ്യമായ സാധനങ്ങൾ
• പാൽ: ½ ലിറ്റർ
• കസ്റ്റാർഡ് പൗഡർ (വാനില): 2 ടേബിൾസ്പൂൺ
• പഞ്ചസാര: ആവശ്യത്തിന് (ഏകദേശം 4-5 ടേബിൾസ്പൂൺ)
• ഫലൂദ സേവിയ (Semiya): ½ കപ്പ് (വേവിച്ചത്)
• കസ്കസ്  (Basil seeds/Sabja seeds): 1 ടേബിൾസ്പൂൺ (കുതിർത്തത്)
• ഐസ്ക്രീം (വാനില): ആവശ്യത്തിന്
• കഷ്ണങ്ങളാക്കിയ പഴങ്ങൾ: ആപ്പിൾ, മാതളം, മുന്തിരി (നിങ്ങളുടെ ഇഷ്ടാനുസരണം)
• നട്‌സ്: അണ്ടിപ്പരിപ്പ്, പിസ്ത (അലങ്കരിക്കാൻ)
• ജെല്ലി: ഉണ്ടെങ്കിൽ ചേർക്കാം (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
1. കസ്റ്റാർഡ് തയ്യാറാക്കാം:
ആദ്യം ½ ലിറ്റർ പാലിൽ നിന്ന് അല്പം പാൽ ഒരു കപ്പിലേക്ക് മാറ്റി വെക്കുക. ബാക്കി പാൽ പഞ്ചസാര ചേർത്ത് നന്നായി തിളപ്പിക്കുക. മാറ്റി വെച്ച പാലിലേക്ക് 2 ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് കട്ടകളില്ലാതെ കലർത്തുക. പാൽ തിളച്ചു വരുമ്പോൾ ഈ മിശ്രിതം അതിലേക്ക് ഒഴിച്ച് കൈവിടാതെ ഇളക്കുക. കുറുുകി വരുമ്പോൾ തീ ഓഫ് ചെയ്ത് ഇത് തണുപ്പിക്കാൻ വെക്കുക. (നന്നായി തണുത്ത ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുന്നത് കൂടുതൽ രുചി നൽകും).
2. മറ്റ് ചേരുവകൾ ഒരുക്കാം:
ഫലൂദ സേവിയ വെള്ളത്തിലിട്ട് വേവിച്ച് തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക. കസ്കസ് അല്പം വെള്ളത്തിലിട്ട് 10 മിനിറ്റ് കുതിർക്കാൻ വെക്കുക.
3. ഫലൂദ സെറ്റ് ചെയ്യാം:
ഒരു വലിയ ഗ്ലാസ് എടുത്ത് അതിലേക്ക് ആദ്യം ഒരു ടേബിൾസ്പൂൺ കുതിർത്ത കസ്കസ് ഇടുക. അതിനു മുകളിൽ വേവിച്ചു വെച്ച സേവിയ ചേർക്കുക. പിന്നീട് കുറച്ച് കഷ്ണങ്ങളാക്കിയ പഴങ്ങൾ ഇടുക.
4. കസ്റ്റാർഡ് ചേർക്കാം:
ഇതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി തണുപ്പിച്ചു വെച്ചിരിക്കുന്ന കസ്റ്റാർഡ് ഒഴിക്കുക.
5. അലങ്കരിക്കാം:
ഏറ്റവും മുകളിലായി ഒരു സ്കൂപ്പ് വാനില ഐസ്ക്രീം വെക്കുക. ഇതിനു മുകളിൽ കുറച്ച് നട്‌സോ ചെറിയോ ഇട്ട് അലങ്കരിക്കാം.

Tags