മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ വരാം! കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഈ ഭക്ഷണങ്ങൾ അറിയാം
ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് കരളിന്റെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. കരളിന്റെ ആരോഗ്യത്തിൽ ചെറിയ വീഴ്ചകൾ സംഭവിച്ചാൽപോലും അത് ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകളിലേക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എന്നാൽ, വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് പോലെ ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി, ഒരു പരിധി വരെ കരളിന്റെ ആരോഗ്യം മികച്ച രീതിയിൽ സംരക്ഷിക്കാൻ നമുക്ക് സാധിക്കും. ഇതിനായി ചില പ്രത്യേക ഭക്ഷണക്രമങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. കരളിന്റെ ആരോഗ്യ സംരക്ഷണത്തിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് നാം ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ടതെന്ന് നോക്കാം...
സംസ്ക്കരിച്ച ധാന്യങ്ങൾ
സംസ്ക്കരിച്ച ധാന്യങ്ങൾ കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. വൈറ്റ് ബ്രഡ്, വൈറ്റ് റൈസ്, പാസ്ത തുടങ്ങിയവ ഭക്ഷണ സാധനങ്ങൾ റിഫൈൻ ചെയ്ത ധാന്യങ്ങളിൽ നിന്നാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇവയിൽ ഫൈബർ ഒട്ടും തന്നെ ഉണ്ടാകാറില്ല. നാരുകൾ ഇല്ലാത്തതിനാൽ ഇവ പെട്ടന്ന് വേഗം ദഹിക്കുകയും, അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്യുന്നു. ഇവ ക്രമേണ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ഇതിലൂടെ ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും.
സോഡിയം
അമിതമായ ഉപ്പിന്റെ ഉപയോഗം ശരീരത്തിൽ രക്തസമ്മർദം വർധിപ്പിക്കും. കരൾരോഗം ഉള്ളവരിൽ ഉപ്പിന്റെ ഉപയോഗം ദോഷം ചെയ്യും. കരളിനെയും ഹൃദയത്തെയും സംരക്ഷിക്കാൻ സോഡിയത്തിന്റെ അളവ് കുറയ്ക്കേണ്ടത് പ്രധാനമാണ്.
വറുത്ത ഭക്ഷണങ്ങൾ
പൂരിത കൊഴുപ്പും കാലറിയും വറുത്ത ഭക്ഷണങ്ങളിൽ വളരെ കൂടുതലാണ്. ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. പതിവായി വറുത്ത ഭക്ഷണങ്ങൾ ഭക്ഷിക്കുന്നത് ഫാറ്റി ലിവർ രോഗം ഗുരുതരമാക്കും.
.jpg)


