പുറത്തുപോയി കഴിക്കേണ്ട; റെസ്റ്റോറന്റ് സ്റ്റൈൽ ഫലൂഡ ഇനി വീട്ടിലുണ്ടാക്കാം

Falooda

കട്ടിപാൽ-അഞ്ഞൂറ് ML

കസ്റ്റാർഡ് പൗഡർ- മൂന്നു ടിസ്പൂൺ

പഞ്ചസാര-350 ഗ്രാം

വെർമിസെല്ലി-100 ഗ്രാം

കാരമൽ-50 ഗ്രാം

പഴങ്ങൾ-(ഏത്തപ്പഴം, മുന്തിരി, പപ്പായ, മാങ്ങ, ചെറി,ആപ്പിൾ)-250 ഗ്രാം ( ചെറുതായി അരിഞ്ഞു എടുക്കണം )

കസ് കസ്(സർബത്ത്)-50 ഗ്രാം

കശുവണ്ടിപ്പരിപ്പ്-100 ഗ്രാം ( ചെറുതായി നുറുക്കി എടുക്കണം )

റോസ് ക്രീം-100ml

ഐസ് ക്രീം-200 ഗ്രാം

ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ആദ്യം തന്നെ നമുക്ക് നാനൂറു ML കട്ടിപ്പാലിൽ നൂറു ML വെള്ളവും 250 ഗ്രാം പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കാം നന്നായി ഇളക്കി തിളപ്പിക്കുക. അതിനുശേഷം തണുത്ത പാലിൽ ഒരു ടിസ്പൂൺ കസ്റ്റാർഡ് നന്നായി കലക്കി തിളപ്പിച്ച പാലിലെക്ക് ചേർത്ത് നന്നായി ഇളക്കിയശേഷം ഇറക്കി വയ്ക്കാം …ഇനി ഇത് നമുക്ക് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം …അതിനു ശേഷം വെർമിസെല്ലി വെള്ളത്തിൽ നന്നായി വേവിച്ചെടുത്തു പച്ചവെള്ളം ഒഴിച്ച് ഊറ്റി എടുക്കാം അതിനു ശേഷം കാരമൽ ചൂടുവെള്ളത്തിൽ കലക്കി എടുത്തു തണുത്ത വെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കാം
ഇനി പഴങ്ങൾ എല്ലാം ചെറുതായി അരിഞ്ഞു ഫ്രിഡ്ജിൽ വയ്ക്കാം .. ഇനി ഒരു പാത്രത്തിൽ രണ്ടു ടിസ്പൂൺ കസ്റ്റാർഡ് അടിച്ചെടുക്കാം ഇനി ഇതിലേയ്ക്ക് ഐസ്ക്രീം ചേർക്കാം അതിനു ശേഷം ബാക്കിയുള്ള 100 ML ഫ്രഷ്‌ കട്ടിപ്പാൽ ഇതിലേയ്ക്ക് ചേർത്ത് നന്നായി അടിച്ചു യോജിപ്പിക്കാം …ഇനി തണുപ്പിച്ച് എടുത്ത കാരമൽ ചേർത്ത് നന്നായിട്ട് അടിക്കാം അടുത്തതായി ഇതിലേയ്ക്ക് റോസ് ക്രീം ചേർക്കാം ഒന്ന് ഇളക്കിയശേഷം 100 ഗ്രാം പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി അടിക്കാം … അടുത്തതായി ഫ്രിഡ്ജിൽ തണുപ്പിക്കാൻ വച്ച കട്ടിപ്പാലും ഇതിലേയ്ക്ക് ചേർക്കാം ഇനി ഇതിലേയ്ക്ക് വെർമിസെല്ലി ചേർക്കാം നന്നായി ഇളക്കാം ഇനി കസ് കസ് ചേർക്കാം കശുവണ്ടി പരിപ്പ് ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം ഗ്ലാസ്സിലെയ്ക്ക് പകർന്നു ഇതിൻറെ മീതെ ഫ്രിഡ്ജിൽ തണുപ്പിക്കാൻ വച്ചിരിക്കുന്ന പഴങ്ങൾ കൂടി ഇട്ടു വിളമ്പാം .ഫലൂഡ റെഡി .

Tags