തടി കുറയ്ക്കാൻ ആഗ്രഹമുണ്ടോ? പ്രോട്ടീൻ സമ്പുഷ്ടമായ ഈ അറബിക് പലഹാരം ശീലമാക്കൂ
Mar 17, 2026, 14:10 IST
വെള്ള കടല - 1 കപ്പ്
കടല മാവ് - 2 സ്പൂൺ
പാസ്ലി ഇല 2 spn
മല്ലിയില ഒരു കെട്ട്
വെളുത്തുള്ളി - 8അല്ലി
1സവാള
മല്ലി പൊടി -1ചെറിയ സ്പൂണ്‍
തരിയായി പൊടിച്ച മുളക് -അര സ്പൂണ്‍
കുരുമുളക് പൊടി -കാല്‍ സ്പൂണ്‍
ജീരക പൊടി 1 സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
ഒരു കപ്പ് വെള്ളകടല 12hrs കുതിര്‍ത്തതും പാസ്ലിഘ ഇലയും മല്ലിയിലയും സവാളയും വെളുത്തുള്ളിയും തരിതരിയായി അരക്കുക.അതില്‍ കടലമാവും കുരുമുളക് പൊടി ,മല്ലി പൊടി, ജീരക പൊടി മുളക് പൊടി, ഉപ്പും ചേര്‍ത്ത് കുഴക്കുക.ചെറു നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കി ചെറുതായി അമര്‍ത്തി ചൂടായ എണ്ണയില്‍ medium flamil വറുത്ത് എടുക്കുക. ഫലാഫിൽ റെഡി.
.jpg)


