ഈന്തപ്പഴം പൊരി തയ്യാറാക്കിയാലോ

EthapazhamPorichathu
EthapazhamPorichathu

ചേരുവകള്‍:

ഈന്തപ്പഴം-അര കിലോഗ്രാം
തേങ്ങ ചിരകിയത്-ഒരു മുറി
പഞ്ചസാര-അരക്കപ്പ്
മൈദ-രണ്ടു കപ്പ്
ഉപ്പ്-ഒരു നുള്ള്
എണ്ണ-ആവശ്യത്തിന്
തയാറാക്കുന്നവിധം: ഈന്തപ്പഴം കുരുകളഞ്ഞ് ഉടച്ചെടുക്കുക. തേങ്ങ ചിരവിയതും പഞ്ചസാരയും യോജിപ്പിക്കുക. ഇത് ഈന്തപ്പഴത്തില്‍ ചേര്‍ത്ത് നന്നായി കുഴച്ച് ഉരുളകളാക്കി വടയുടെ രൂപത്തില്‍ പരത്തുക. മൈദയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മാവുണ്ടാക്കുക. പരത്തിവെച്ച ഈന്തപ്പഴക്കൂട്ട് ഓരോന്നും മൈദയില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക.

Tags