വളരെ രുചികരമായി എളുപ്പത്തിൽ ഈ സ്‌നാക് തയാറാക്കാം

google news
bro

ചേരുവകൾ

ബ്രോക്കോളി - പകുതി
 ഒലിവ് ഓയിൽ - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളകുപൊടി - അര ടീസ്പൂൺ
സ്പ്രിംഗ് ഒനിയണ്‍ - 1/2 കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - അരക്കപ്പ്
മുളകുപൊടി - 1/2 ടീസ്പൂൺ
ഒറിഗാനോ - അര ടീസ്പൂൺ
ഇഞ്ചി പൊടിയായിട്ട് അരിഞ്ഞത് - ഒരു ടീസ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ടീസ്പൂൺ
പച്ച മുളക് പൊടിയായി അരിഞ്ഞത് - ഒരു ടീസ്പൂൺ
ഫാറ്റ് കുറഞ്ഞ ചീസ് - 1 കപ്പ്
മുട്ടയുടെ വെള്ള - ആറെണ്ണം

തയാറാക്കുന്ന വിധം

ബ്രോക്കോളി ചെറുതായിട്ട് അരിഞ്ഞതിനുശേഷം കഴുകിയെടുത്ത് മാറ്റിവയ്ക്കാം. ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക, മറ്റുള്ള പച്ചക്കറികൾ എല്ലാം ചെറുതായി അരിഞ്ഞെടുക്കുക. മുട്ടയുടെ വെള്ളയിലേക്ക് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിലേക്ക് ഒരു കപ്പ് ഫാറ്റ് കുറഞ്ഞ ചീസും കൂടെ ചേർത്ത് വീണ്ടും അടിച്ചെടുക്കുക ഇത് സൈഡിലേക്ക് മാറ്റി വയ്ക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചതിനുശേഷം നമ്മൾ അരിഞ്ഞു വച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബ്രോക്കോളിയും കുരുമുളകുപൊടിയും ഒറിഗാനോയും, മുളകുപൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴന്നു കഴിഞ്ഞാൽ നമ്മൾ നേരത്തെ തയാറാക്കി വച്ച മുട്ടയുടെ കൂട്ട് ഇതിലേക്ക് ഒഴിച്ചതിനു ശേഷം തീ നന്നായി കുറച്ചു അടച്ചുവച്ച് വേവിക്കാം. ആവശ്യമെങ്കിൽ മറ്റൊരു പാനിലേക്ക് തിരിച്ചിട്ട് കൊടുത്ത് അടിവശം വേവിച്ചെടുക്കാം. ചൂടോടെ കട്ട് ചെയ്തു വിളമ്പാം.

Tags