അഞ്ചേ അഞ്ച് മിനിറ്റിൽ ഒരു ഹെൽത്തി സ്നാക്ക്! കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ബെസ്റ്റ് ഐറ്റം

ellunda



ചേരുവകൾ
കറുത്ത എള്ള് അല്ലെങ്കിൽ വെളുത്ത എള്ള് – 1 കപ്പ്
ശർക്കര – ¾ കപ്പ്
വെള്ളം – ¼ കപ്പ്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ (കൈയിൽ പുരട്ടാൻ)
തയ്യാറാക്കുന്ന വിധം
എള്ള് നന്നായി കഴുകി വെള്ളം വാർന്ന ശേഷം ചട്ടിയിൽ ചെറിയ തീയിൽ പൊട്ടിത്തുടങ്ങുന്നതുവരെ വറുത്തെടുക്കുക. തണുത്ത ശേഷം ഒന്ന് ചെറുതായി ചതച്ചെടുക്കാം (പൊടിയാക്കേണ്ടതില്ല).
ശർക്കരയും വെള്ളവും ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.
ശർക്കരപ്പാനി വീണ്ടും അടുപ്പിൽ വച്ച് ഒരു നൂൽപാകമാകുന്നതുവരെ തിളപ്പിക്കുക.
ഏലക്കാപ്പൊടിയും വറുത്ത എള്ളും ചേർത്ത് നന്നായി ഇളക്കുക.
തീ ഓഫ് ചെയ്ത് മിശ്രിതം ചെറുതായി ചൂടുള്ളപ്പോഴേ കൈയിൽ അല്പം നെയ്യ് പുരട്ടി ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
പൂർണമായി തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.
ടിപ്പുകൾ
എള്ള് അധികം വറുക്കരുത്, കയ്പ്പ് വരാം.
ശർക്കരപ്പാനിയുടെ പാകം ശരിയായാൽ മാത്രമേ ഉണ്ട നന്നായി ഉറയ്ക്കൂ.
കൂടുതൽ രുചിക്കായി ഒരു നുള്ള് ചുക്കുപൊടി ചേർക്കാം.എള്ളുണ്ട റെ‍ഡി.

Tags