അമിതമായാൽ അമൃതും വിഷം! മുട്ട കഴിക്കുമ്പോൾ ഈ അബദ്ധങ്ങൾ കാട്ടരുത്
പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ നമ്മുടെ ഭക്ഷണത്തിൽ എളുപ്പത്തിൽ ഇടംപിടിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമായതിനാൽ ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ പ്രധാന ഭാഗമായാണ് മുട്ടയെ വിദഗ്ധർ വിലയിരുത്തുന്നത്.
എന്നാൽ മുട്ട ആരോഗ്യത്തിന് ഗുണകരമാണെങ്കിലും എത്ര അളവിൽ കഴിക്കണം, ആർക്കെല്ലാം ദിവസവും കഴിക്കാം, ആരൊക്കെയാണ് അളവ് നിയന്ത്രിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതും പ്രധാനമാണ്. ശരിയായ അളവിലും രീതിയിലും കഴിക്കുമ്പോഴാണ് മുട്ടയുടെ ആരോഗ്യഗുണങ്ങൾ പൂർണമായി ലഭിക്കുക. അതിനാൽ മുട്ട കഴിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു ശരാശരി ജീവിത ശൈലി മുന്നോട്ട് കൊണ്ട് പോകുന്ന വ്യക്തി ഒരു ദിവസം ഒരു മുട്ടയെങ്കിലും കഴിക്കണം. എന്നാൽ ഒരു മുട്ട മാത്രം മതിയോ? മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ അസുഖങ്ങളോ ഇല്ലെങ്കിൽ രണ്ട് മുട്ടവരെ കഴിക്കാമെന്നും ഡോക്ടർമാരടക്കം പറയുന്നതാണ്. മഞ്ഞക്കരു ഉൾപ്പെടെ കഴിക്കാവുന്നതുമാണ്. എന്നാൽ കൂടുതൽ ആക്ടിവിറ്റികൾ ചെയ്യുന്നവർ ഇതിലും കൂടുതൽ കഴിക്കാം. അത് അവരവരുടെ ശരീര ഭാരവും ആവശ്യങ്ങളും വച്ചാണ് വ്യത്യാസപ്പെട്ടിരിക്കും.
ഒരു കോഴി മുട്ടയിൽ ആറ് ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള മാത്രമാണെങ്കിൽ അതിൽ നാല് ഗ്രാം വരെയാണ് പ്രോട്ടീൻ. എന്നാൽ മഞ്ഞക്കരു ഒഴിവാക്കി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വിറ്റാമിനുകളുടെ കലവറ ആ മഞ്ഞക്കരു ആണ്.
.jpg)

