വെളിച്ചെണ്ണയിൽ വറുത്ത മസാലയുടെ മണം അടുക്കളയിലാകെ; ഊണിന് ഇന്ന് ഒരു സ്പെഷ്യൽ! -
ചേരുവകൾ
- മുട്ട – 4 എണ്ണം
- സവാള – 3 എണ്ണം
- തക്കാളി – 2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- ഗരം മസാല – ½ ടീസ്പൂൺ
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി തോട് കളഞ്ഞ് മാറ്റിവയ്ക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. സവാളയുടെ നിറം മാറുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റാം.
ഇതിലേക്ക് തക്കാളി ചേർത്ത് ഉടയുന്നതുവരെ വേവിക്കുക. ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് അല്പം വെള്ളം ചേർത്ത് മസാല കട്ടിയാകുന്നതുവരെ വേവിക്കാം.
അവസാനം പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് മസാലയിലേക്ക് ചേർക്കുക. മസാല മുട്ടയിൽ നന്നായി പിടിച്ചുകഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. സ്വാദിഷ്ടമായ നാടൻ മുട്ട റോസ്റ്റ് ചൂടോടെ വിളമ്പാം.
.jpg)

